KERALAMLATEST NEWS

ഓണം വരവായി; തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയ്‌ക്ക് തുടക്കം, സാക്ഷ്യം വഹിച്ച് ആയിരങ്ങൾ

തൃപ്പൂണിത്തുറ: ഓ​ണ​​ത്തി​ന്റെ​ ​വ​ര​വ​റി​യി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ ​പ്ര​സി​ദ്ധ​മാ​യ​ ​അ​ത്ത​ച്ച​മ​യ ഘോഷയാത്ര തുടങ്ങി.​ ​സ്‌പീക്കർ എ എൻ ഷംസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാവിലെ ഒൻപതുമണിയോടെ ചടങ്ങ് തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒന്നരമണിക്കൂറോളം വൈകി. ചെറിയ രീതിയിൽ മഴ തടസം സൃഷ്‌ടിക്കുന്നുണ്ട്.

കെ ബാബു എം എൽ എയാണ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത്. മന്ത്രി പി രാജീവ് അത്ത പതാക ഉയർത്തി. ഹൈബി ഈഡൻ എം പി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തതോടെ വർണ്ണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര അത്തം നഗറിൽ നിന്ന് നഗരം ചുറ്റാനിറങ്ങി.

അ​ത്ത​ച്ച​മ​യ​ ​ഘോ​ഷ​യാ​ത്ര​ ​കാ​ണാ​ൻ​ ​ജ​ന​സാ​ഗ​രമാണ്​ ​രാ​ജ​ന​ഗ​രി​യി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തിക്കൊണ്ടിരിക്കുന്നു.​ അത്തം നഗറിൽ ഉയർത്താനുള്ള അത്ത പതാക ഹിൽപാലസിൽ നടന്ന ചടങ്ങിൽ കൊച്ചി രാജകുടുംബ പ്രതിനിധി സുഭദ്ര തമ്പുരാനിൽ നിന്ന് നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി. കൊടിമരവും പതാകയും ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ എത്തിച്ചിരുന്നു.

അത്തം നാളിൽ രാജാവിന്റെ ചമയപുറപ്പാട് ചടങ്ങിന്റെ സ്മരണാർത്ഥമാണ് ജനകീയ അത്തച്ചമയ ഘോഷയാത്ര. ഉച്ചയ്ക്ക് 3 ഓടെ തിരിച്ചെത്തുന്ന ഘോഷയാത്ര അത്തം നഗറിലെത്തുന്നതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കളങ്ങളുടെ പ്രദർശനം തുടങ്ങും. വൈകിട്ട് അത്തം നഗറിൽ കലാസന്ധ്യ,​ ഗാനമേള എന്നിവ നടക്കും. പരിപാടി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക അവധി നൽകിയിട്ടുണ്ട്.


Source link

Related Articles

Back to top button