അലക്സ് സജി ഫ്രം മീനങ്ങാടി…
കൊച്ചി: ഐഎസ്എൽ ക്ലബ്ബായ ഹൈദരാബാദ് എഫ്സിയുടെ മലയാളി പ്രതീക്ഷയാണ് വയനാട് മീനങ്ങാടി സ്വദേശിയായ അലക്സ് സജി. പ്രതിരോധക്കാരന് അലക്സ് സജി ഉള്‍പ്പെടെ ആറ് മലയാളി താരങ്ങളാണ് ഹൈദരാബാദ് ടീമിലുള്ളത്. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ലോണില്‍ കളിച്ച അലക്സ് ഇക്കുറി ഹൈദരാബാദിനായി സെന്റര്‍ ബാക്ക് പൊസിഷനിൽ ഇറങ്ങും. കിരീടത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല. ടീം ഇക്കുറി മികച്ച പ്രകടനം കാഴ്ചവയ്ക്കും. സൂപ്പര്‍ കപ്പില്‍ കളിച്ച പരിചയം ഐഎസ്എലില്‍ ഗുണം ചെയ്യും. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെവരെ എത്തിയത്.
ഇത് കരിയറില്‍ ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മികച്ച നിരയ്ക്കൊപ്പമാണ് കളിക്കുന്നത്. കൂടുതൽ പ്ലേയിംഗ് ടൈം ആണ് ആഗ്രഹിക്കുന്നതെന്നും അലക്സ് പറഞ്ഞു. ഇരുപത്തിനാലുകാരനായ അലക്സ് ഇന്ത്യ അണ്ടര്‍ 23, റെഡ്സ്റ്റാര്‍, കേരള ബ്ലാസ്റ്റേഴ്സ് ബി, ഗോകുലം തുടങ്ങിയ ടീമുകള്‍ക്കായി ബൂട്ട് അണിഞ്ഞിട്ടുണ്ട്.
Source link