മിഷേൽ ബാർണിയേ ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ്: തഴക്കവും പഴക്കവുമുള്ള മുതിർന്ന രാഷ്ട്രീയനേതാവ് മിഷേൽ ബാർണിയേയെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിയമിച്ചു. ഇടക്കാല തെരഞ്ഞെടുപ്പു നടന്ന് രണ്ടു മാസത്തിനു ശേഷമാണു മക്രോണിന്റെ തീരുമാനം. ഒളിന്പിക്സിന്റെ പശ്ചാത്തലത്തിലാണു തീരുമാനം നീണ്ടത്. വലതുപക്ഷ റിപ്പബ്ലക്കൻ പാർട്ടി നേതാവായ ബാർണിയേ ആണ് ബ്രെക്സിറ്റ് ചർച്ചകളിൽ യൂറോപ്യൻ യൂണിയനെ നയിച്ചത്. ഫ്രാൻസിലും യൂറോപ്യൻ യൂണിയനിലും ഒട്ടേറെ ഉന്നതപദവികൾ വഹിച്ചിട്ടുണ്ട്. സർക്കാർ രൂപവത്കരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുകയെന്ന വെല്ലുവിളിയാണ് ഇനി അദ്ദേഹത്തിനുള്ളത്.
വലത്, മധ്യ, ഇടത് വിഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണു പാർലമെന്റ്. ഇടക്കാല തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഇടതുപക്ഷ എൻഎഫ്പി പാർട്ടിക്ക്, ബാർണിയേയെ തെരഞ്ഞെടുത്ത മക്രോണിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. എഴുപത്തിരണ്ടുകാരനായ ബാർണിയേ അടുത്തകാലത്തെ എറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന ബഹുമതി നേടിയ ഗബ്രിയേൽ അത്താലിൽനിന്നാണ് അദ്ദേഹം പദവി ഏറ്റെടുക്കുന്നത്.
Source link