BUSINESS

വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി കേ​​​ര​​​ളം. വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളും പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ന​​​ട​​​ത്തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ ഒ​​​ന്പ​​​തു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലെ​​​ത്തി. 95 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ മാ​​​ർ​​​ക്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ടോ​​​പ്പ് പെ​​​ർ​​​ഫോ​​​ർ​​​മ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ര​​​ള​​​മാ​​​ണ് ഏ​​​റ്റ​​​വും മു​​​ന്നി​​​ൽ. ഡ​​​ൽ​​​ഹി​​​യി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ നേ​​​ട്ടം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദ സ്ഥാനത്തിൽ ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് കേ​​​ര​​​ളം ഒ​​​ന്നാ​​​മ​​​തെ​​​ത്തു​​​ന്ന​​​ത്. വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ക​​​ട​​​ന​​​ത്തെയും ആ​​​ധാ​​​ര​​​മാ​​​ക്കി നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് റാ​​​ങ്കിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. 95% ലേ​​​റെ മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ച സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് ടോ​​​പ്പ് പെ​​​ർ​​​ഫോ​​​ർ​​​മ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം നേ​​​ടി​​​യ​​​ത്.

ഇ​​​തി​​​ൽ ഒ​​​ന്പ​​​തു മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച കേ​​​ര​​​ളം റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ് ര​​​ണ്ടാ​​​മ​​​തും ഗു​​​ജ​​​റാ​​​ത്ത് മൂ​​​ന്നാ​​​മ​​​തു​​​മാ​​​ണ്. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ന് അ​​​ഞ്ചും ഗു​​​ജ​​​റാ​​​ത്തി​​​ന് മൂ​​​ന്നും മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ക്കാ​​​നാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ത്. ഒ​​​ട്ടാ​​​കെ 30 മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ ഒ​​​ന്പ​​​തു മേ​​​ഖ​​​ല​​​ക​​​ളി​​​ലും കേ​​​ര​​​ളം ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി ‘ടോ​​​പ്പ് പെ​​​ർ​​​ഫോ​​​ർ​​​മ​​​ർ ’ ആ​​​യി. ഏ​​​കജാ​​​ല​​​ക സം​​​വി​​​ധാ​​​നം, യൂ​​​ട്ടി​​​ലി​​​റ്റി അ​​​നു​​​മ​​​തി​​​ക​​​ൾ, റ​​​വ​​​ന്യു സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ര്യ​​​ക്ഷ​​​മ​​​ത, ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് സേ​​​വ​​​നം, നി​​​കു​​​തി സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ കാ​​​ര്യ​​​ക്ഷ​​​മ​​​ത തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് കേ​​​ര​​​ളം ഒ​​​ന്നാ​​​മ​​​ത് എ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ന​​​ട​​​ത്തി​​​യ വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദ റാ​​​ങ്കിം​​​ഗി​​​ൽ 28ൽ ​​നി​​​ന്ന് കേ​​​ര​​​ളം 15-ാം സ്ഥാ​​​ന​​​ത്തേ​​​ക്കു വ​​​ലി​​​യ മു​​​ന്നേ​​​റ്റം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ ​​​സ്ഥാ​​​ന​​​ത്തുനി​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ ഒ​​​ന്നാം നി​​​ര​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്.

Source link

Related Articles

Back to top button