വിനായക ചതുർഥി ദിവസം ചന്ദ്രനെ കണ്ടാൽ ദോഷമോ?
വിനായക ചതുർഥി ദിവസം ചന്ദ്രനെ കണ്ടാൽ ദോഷമോ? | The Curse of Ganesha: Why You Shouldn’t See the Moon on Vinayaka Chaturthi
വിനായക ചതുർഥി ദിവസം ചന്ദ്രനെ കണ്ടാൽ ദോഷമോ?
ഡോ. പി.ബി. രാജേഷ്
Published: September 05 , 2024 12:06 PM IST
1 minute Read
സെപ്റ്റംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർഥി
Image Credit: ThomasShanahan/ Istock
വിനായക ചതുർഥി അല്ലെങ്കിൽ ഗണേശ ചതുർഥി എന്നറിയപ്പെടുന്നത് പരമശിവന്റെയും പാർവതിയുടെയും പുത്രനായ ഗണപതിയുടെ പിറന്നാൾ ദിനമാണ്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും പ്രാധാന്യത്തോടെയാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്. അന്നേദിവസം പല ക്ഷേത്രങ്ങളിലും ഗജപൂജയും ആനയൂട്ടും നടക്കുന്നു. ഒരിക്കൽ ചതുർഥി ദിനത്തിൽ ആനന്ദനൃത്തമാടിയ ഗണപതിയെ നോക്കി ചന്ദ്രൻ കളിയാക്കി ചിരിച്ചു. അതിൽ കോപാകുലനായ ഗണപതി ഈ ദിവസം ചന്ദ്രനെ ആരും ദർശിക്കാതെ പോകട്ടെയെന്നും അന്നേ ദിവസം ചന്ദ്രനെ കാണുന്നവരെല്ലാം ദുഃഖിക്കാൻ ഇടവരട്ടെയെന്നും ശപിച്ചു. ഇതറിയാതെ ഒരു ചതുർഥി നാൾ മഹാവിഷ്ണു തന്നെ ചന്ദ്രനെ കാണുകയും ഗണപതിയുടെ ശാപം അനുഭവിക്കേണ്ടി വരികയും ചെയ്തു. പരിഹാരം തേടിയെത്തിയ വിഷ്ണുവിനോട് ശിവൻ വിനായക ചതുർഥി ദിവസം ചതുർഥി വ്രതം എടുക്കാൻ നിർദ്ദേശിച്ചു. അതനുസരിച്ച് ഗണേശ വ്രതം എടുത്തതതിനാൽ മഹാവിഷ്ണുവിന്റെ സങ്കടങ്ങൾ മാറി എന്നാണ് ഐതിഹ്യം.
ആഘോഷങ്ങൾ ഇങ്ങനെഗണപതിയുടെ കളിമൺ പ്രതിമകൾ വീടുകളിലും വിപുലമായ പന്തലുകളിലും സ്ഥാപിക്കുന്നതോടെയാണ് ഗണേശ ചതുർഥി ആഘോഷങ്ങളുടെത്തിന്റെ തുടക്കം. ആചരണങ്ങളിൽ വേദസ്തുതികളും പ്രാർഥനകളും വ്രതവും ഭജനയും ഉൾപ്പെടുന്നു. ഗണപതിക്ക് പ്രിയപ്പെട്ട മോദകം പോലുള്ള മധുരപലഹാരങ്ങളാണ് പ്രധാന വഴിപാടുകളും പ്രസാദവും.
ഉത്സവം ആരംഭിച്ച് പത്താം ദിവസം അവസാനിക്കുന്നതോടെ വിഗ്രഹം വാദ്യമേളങ്ങളോടും മന്ത്രജപങ്ങളോടും കൂടി ഒരു ഘോഷയാത്രയായി കൊണ്ടു പോയി സമീപത്തുള്ള നദിയിൽ അല്ലെങ്കിൽ കടലിൽ നിമജ്ജനം ചെയ്യുന്നു. അനന്ത ചതുർദശി ദിവസം മുംബൈയിൽ മാത്രം പ്രതിവർഷം 150,000 മൂർത്തികൾ നിമജ്ജനം ചെയ്യപ്പെടുന്നു. അതിനു ശേഷം കളിമൺ മൂർത്തി അലിഞ്ഞു ചേരുകയും ഗണേശൻ തന്റെ സ്വർഗീയ വസതിയിലേക്ക് മടങ്ങുകയും ചെയ്യുമെന്നാണ് വിശ്വാസം.
പഴവങ്ങാടി ഗണപതി ക്ഷേത്രം, പമ്പ ഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ഇടപ്പള്ളി ഗണപതി ക്ഷേത്രം, മള്ളിയൂർ ഗണപതി ക്ഷേത്രം എന്നിവയൊക്കെ കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങളാണ്. ഗണപതി ക്ഷേത്രങ്ങൾ കേരളത്തിൽ പൊതുവേ കുറവാണെങ്കിലും മിക്കവാറും എല്ലാ ക്ഷേത്രത്തിലും ഉപദേവനായി ഗണപതി പ്രതിഷ്ഠയുണ്ട്.
English Summary:
The Curse of Ganesha: Why You Shouldn’t See the Moon on Vinayaka Chaturthi
mo-religion-lordganesha 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh u7safirm5ki2te84jirorcpef 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ganeshchaturthi
Source link