WORLD

യുക്രെയ്ൻ നഗരത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 50 പേർ കൊല്ലപ്പെട്ടു


കീ​​​​വ്: മ​​​​ധ്യ-​​​​കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​ൻ മി​​​​സൈ​​​​ൽ ആക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 50 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഇ​​​​രു​​​​നൂ​​​റിലേറെ പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. പോ​​​​ൾ​​​​ട്ടാ​​​​വ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ സൈ​​​​നി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ലും സ​​​​മീ​​​​പ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​യി​​​​ലും ര​​​​ണ്ട് ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണ് പ​​​​തി​​​​ച്ച​​​​ത്. യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. 2022 ഫെ​​​​ബ്രു​​​​വ​​​​രി 24ന് ​​​​യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശം ആ​​​​രം​​​​ഭി​​​​ച്ച​​​​ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​യ ഏ​​​​റ്റ​​​​വും മാ​​​​ര​​​​ക ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് പോ​​​​ൾ​​​​ട്ടാ​​​​വ​​​​യി​​​​ലു​​​​ണ്ടാ​​​​യ​​​​ത്.

യു​​​​ക്രെ​​​​യ്ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ൽ​​​​നി​​​​ന്ന് 350 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ തെ​​​​ക്കു​​​​കി​​​​ഴ​​​​ക്കാ​​​​യാ​​​​ണ് പോ​​​​ൾ​​​​ട്ടാ​​​​വ. കീ​​​​വി​​​​ൽ​​​​നി​​​​ന്നു ഖാ​​​​ർ​​​​കീ​​​​വി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​ധാ​​​​ന പാ​​​​ത​​​​യും റെ​​​​യി​​​​ൽ റൂ​​​​ട്ടും ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​ത് പോ​​​​ൾ​​​​ട്ടാ​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ സൈ​​​​നി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ഒ​​​​രു കെ​​​​ട്ടി​​​​ടം ഭാ​​​​ഗി​​​​ക​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു. കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്ക​​​​ടി​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ നി​​​​ര​​​​വ​​​​ധി പേ​​​​രെ ര​​​​ക്ഷി​​​​ച്ചു. പോ​​​​ൾ​​​​ട്ടാ​​​​വ​​​​യി​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ദുഃ​​​​ഖാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഫി​​​​ലി​​​​പ് പ്രോ​​​​നി​​​​ൻ അ​​​​റി​​​​യി​​​​ച്ചു.


Source link

Related Articles

Back to top button