ഇന്ത്യക്കു സമനില
ഹൈദരാബാദ്: ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്കു സമനില. മൗറീഷ്യസിനോട് ഗോള്‍രഹിത സമനിലയില്‍ ഇന്ത്യ പിരിഞ്ഞു. മൗറീഷ്യസ് ഇതാദ്യമായാണ് ഇന്ത്യയെ സമനിലയില്‍ തളയ്ക്കുന്നത്. മുമ്പ് ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. മാനോലോ മാര്‍ക്വേസിന്റെ ശിക്ഷണത്തില്‍ ഇന്ത്യ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു. 2024ല്‍ ആദ്യ ജയം എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ പുതിയ പരിശീലകനായ മാര്‍ക്വേസിനും സാധിച്ചില്ല. നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ഹൈദരാബാദില്‍ കളിക്കാന്‍ ഇറങ്ങിയത്.
മത്സരത്തില്‍ 65 ശതമാനം പന്ത് നിയന്ത്രിച്ചത് ഇന്ത്യ ആയിരുന്നു. 10 ഷോട്ട് പായിച്ചെങ്കിലും ഒരെണ്ണമാണ് ഓണ്‍ ടാര്‍ഗറ്റ് ആയത്. അഞ്ചു കോര്‍ണര്‍ നേടിയെങ്കിലും ഒരെണ്ണം പോലും വലയിലാക്കാന്‍ സാധിച്ചില്ല. തിങ്കളാഴ്ച സിറിയയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Source link