KERALAMLATEST NEWS

വിദേശത്ത് എത്തിച്ചത് ശ്രേയ; നേരിട്ടത് കൂട്ടബലാത്സംഗം, ദുബായിലെ ഹോട്ടല്‍ മുറിയില്‍ ആറ് ദിവസം തടവില്‍വച്ചു 

കൊച്ചി: നടന്‍ നിവിന്‍ പോളി പ്രതിയായ ബലാത്സംഗ കേസില്‍ യുവതി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളി, നിര്‍മ്മാതാവ് എ.കെ സുനില്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘത്തിനെതിരെ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് ഹോട്ടല്‍ മുറിയില്‍ ആറ് ദിവസം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

ശ്രേയ എന്ന യുവതിയാണ് സിനിമയില്‍ അവസരം വാങ്ങി നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെണ്‍കുട്ടിയെ നാട്ടില്‍ നിന്ന് ദുബായിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നിവിന്‍ പോളി ഉള്‍പ്പെടുന്ന സംഘം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശ്രേയ, എ.കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍, നിവിന്‍ പോളി എന്നിവരാണ് കേസിലെ പ്രതികള്‍. ലഹരി നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചുവെന്നത് ഉള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെ ഇരയായ പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളാണ് എന്നാല്‍ നിവിന്‍ പോളി ഉള്‍പ്പെടുന്ന കേസിലെ സംഭവം നടന്നത് 2023 നവംബറിലാണ്.

നിവിനെതിരെ എറണാകുളം കോതമംഗലം ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പീഡന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എറണാകുളം റൂറല്‍ എസ്പിയുടെ മുന്നിലാണ് കേസില്‍ പരാതിയുമായി യുവതി ആദ്യം എത്തിയത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ യുവതി നടത്തിയെങ്കിലും കേസിന്റെ രഹസ്യ സ്വഭാവം മുന്‍നിര്‍ത്തി മറ്റ് വിശദാംശങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. നാല് മാസം മുമ്പ് പെണ്‍കുട്ടിയെ ഒരു സംഘം മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.


Source link

Related Articles

Back to top button