KERALAMLATEST NEWS

പീഡനപരാതി അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമെന്ന് നിവിൻ പോളി, ഉടൻ മാദ്ധ്യമങ്ങളെ കാണും

കൊച്ചി: തനിക്കെതിരായ ലൈംഗികപീഡനാരോപണം തള്ളി നടൻ നിവിൻ പോളി. വാർത്ത തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന്നിവിൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ചു. ‘എന്റെ പേരിൽ പ്രചരിക്കുന്ന ഒരു വ്യാജ പീഡന വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ പേരിലാണ് ഈ കുറിപ്പ്. ഈ വാർത്ത തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. ഇതിന്റെ പുറകിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഞാൻ ഏതറ്റംവരെയും പോകുന്നതായിരിക്കും. എന്നെ മനസ്സിലാക്കികൊണ്ടുള്ള നിങ്ങളുടെ ഓരോരുത്തരുടെയും ഫോൺവിളികൾക്കും മെസേജുകൾക്കും നന്ദി’ നടൻ ഫേസ്‌ബുക്കിലൂടെ കുറിച്ചു.

നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളി, നിർമ്മാതാവ് എ.കെ സുനിൽ എന്നിവർ ഉൾപ്പെടെയുള്ള ആറംഗ സംഘത്തിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് ഹോട്ടൽ മുറിയിൽ ആറ് ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

ശ്രേയ എന്ന യുവതിയാണ് സിനിമയിൽ അവസരം വാങ്ങി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെൺകുട്ടിയെ നാട്ടിൽ നിന്ന് ദുബായിലേക്ക് കൊണ്ടുപോയത്. അവിടെ ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നിവിൻ പോളി ഉൾപ്പെടുന്ന സംഘം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ശ്രേയ, എ.കെ സുനിൽ, ബിനു, ബഷീർ, കുട്ടൻ, നിവിൻ പോളി എന്നിവരാണ് കേസിലെ പ്രതികൾ. ലഹരി നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചുവെന്നത് ഉൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്കെതിരെ ഇരയായ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളാണ് എന്നാൽ നിവിൻ പോളി ഉൾപ്പെടുന്ന കേസിലെ സംഭവം നടന്നത് 2023 നവംബറിലാണ്.


Source link

Related Articles

Back to top button