KERALAMLATEST NEWS

കീശ കാലിയാവില്ല,​ ഓണക്കാലത്ത് അരിയുൾപ്പെടെ വൻവിലക്കുറവിൽ ലഭിക്കും,​ ഗംഭീര ഓഫർ

കോഴിക്കോട്: ഓണം ഉത്സവനാളുകളിൽ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിലെത്തിക്കാൻ കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ഏഴുമുതൽ. സർക്കാർ ഇടപെടലിലൂടെ പൊതുവിപണിയെ അപേക്ഷിച്ച്‌ കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള സാധനങ്ങളാണ് ജനങ്ങൾക്ക്‌ ലഭിക്കുക. കൂടാതെ സബ്‌സിഡി നിരക്കിലും സാധനങ്ങൾ ലഭ്യമാക്കും. ‌16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 125 സഹകരണസംഘങ്ങളിലുമായി 141 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. 14 വരെ നീണ്ടുനിൽക്കും.

സംസ്ഥാനത്താകെ 1500 വിപണനകേന്ദ്രങ്ങളാണ്കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. ജില്ലാ തല ഉദ്ഘാടനം അത്തോളി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 7 ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും.

സാധനങ്ങൾ സബ്സിഡി നിരക്കിൽ

ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി തുടങ്ങി 13 നിത്യോപയോഗസാധനങ്ങൾ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കേരകർഷകരിൽ നിന്നും നേരിട്ട് കൊപ്ര ശേഖരിച്ച് ഉത്പ്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകൾ ദിനേശ്, റെയ്ഡ്കോ , മിൽമ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉത്പ്പന്നങ്ങളും ത്രിവേണി ബ്രാൻഡിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ, ബിരിയാണി അരി, വെല്ലം , ഡാൽഡ, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും വിലക്കുറവിൽ ലഭ്യമാകും.നോൺ-സബ്സിഡി ഇനങ്ങളും 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. വേങ്ങേരിയിലെയും പയ്യോളിയിലെയും കൺസ്യൂമർഫെഡ് ഗോഡൗണുകളിൽ നിന്നും സാധനങ്ങൾ ഓണച്ചന്തകളിലേക്കെത്തിച്ച് തുടങ്ങിയതായി കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ പി.കെ. അനിൽകുമാർ അറിയിച്ചു. ഒരു ദിവസം 75 പേർക്കാണ് സാധനങ്ങൾ ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. ത്രിവേണികളിലൂടെ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ടി വി , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി സമ്മാനങ്ങൾ സമ്മാനക്കൂപ്പണുകളിലൂടെ ലഭിക്കും.

 സബ്‌സിഡി സാധനങ്ങൾ

@ഇനം, അളവ് (കിലോ), വില
ജയ അരി- 8- 232
കുറുവ അരി- 8 – 240
കുത്തരി- 8 – 240
പച്ചരി- 2 – 52
പഞ്ചസാര- 1 – 27
ചെറുപയർ- 1- 92
വൻകടല- 1- 69
ഉഴുന്ന്- 1- 95
വൻപയർ – 1- 75
തുവരപ്പരിപ്പ്- 1- 111
മുളക്- 500ഗ്രാം- 75
മല്ലി 500ഗ്രാം- 39
വെളിച്ചെണ്ണ- 500ഗ്രാം- 55


Source link

Related Articles

Back to top button