ജർമനിയിലെ തുരിഞ്ചിയ സംസ്ഥാനത്ത് എഎഫ്ഡി അധികാരത്തിലേക്ക്
ജോസ് കുമ്പിളുവേലില്‍ ബര്‍ലിന്‍: ഞായറാഴ്ച ജര്‍മനിയിലെ രണ്ടു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തുരിഞ്ചിയ സംസ്ഥാനത്ത് കുടിയേറ്റ വിരുദ്ധരും തീവ്ര വലതുപക്ഷ പാർട്ടിയുമായ എഎഫ്ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 88 അംഗ അസംബ്ലിയില്‍ 32 അംഗങ്ങളുമായി എഎഫ്ഡി ചാന്‍സലര്‍ ഷോള്‍സിന്റെ ട്രാഫിക് ലൈറ്റ് മുന്നണിയെയും പ്രതിപക്ഷമായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനെയും (സിഡിയു) ഒരുപോലെ ഞെട്ടിച്ചു. ഇത് ജര്‍മനിയിലെ വിദേശികളുടെ പ്രത്യേകിച്ച് തുരിഞ്ചിയ സംസ്ഥാനത്തെ വിദേശികളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതാദ്യമാണ് ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലൂടെ തീവ്ര വലതുപക്ഷ ജര്‍മന്‍ പാര്‍ട്ടി അധികാരത്തിലേക്ക് എത്തുന്നത്.
സാക്സണി സംസ്ഥാനത്തു ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഒന്നാം സ്ഥാനത്തെത്തി. ഇവിടെ സിഡിയു 31.9 ശതമാനം വോട്ടു നേടി. എഎഫ്ഡി 30.6 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി) ഇരുസംസ്ഥാനങ്ങളിലും നിരാശാജനകമായ ഫലമാണ് നേടിയത്.
Source link