WORLD

യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ മു​ഴു​രാ​ത്രി വ്യോ​മാ​ക്ര​മ​ണം


കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ മു​​​​ഴു​​​​രാ​​​​ത്രി വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം. ഡ്രോ​​​​ണു​​​​ക​​​​ളും ക്രൂ​​​​സ് മി​​​​സൈ​​​​ലു​​​​ക​​​​ളു​​​​മാ​​​​ണു റ​​​​ഷ്യ പ്ര​​​​യോ​​​​ഗി​​​​ച്ച​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​ര​​​​മാ​​​​യ കീ​​​​വി​​​​ൽ നി​​​​ര​​​​വ​​​​ധി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. കീ​​​​വി​​​​ലെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. വേ​​​​ന​​​​ൽ​​​​ക്കാ​​​​ല അ​​​​വ​​​​ധി​​​​ക്കു ശേ​​​​ഷം തി​​​​ങ്ക​​​​ളാ​​​​ഴ്ച കു​​​​ട്ടി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങാ​​​​നി​​​​രി​​ക്കേ​​യാ​​​​യി​​​​രു​​​​ന്നു റ​​​​ഷ്യ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി മു​​​​ത​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ച​​​​വ​​​​രെ 35 മി​​​​സൈ​​​​ലു​​​​ക​​​​ളും 26 ഡ്രോ​​​​ണു​​​​ക​​​​ളു​​​​മാ​​​​ണു റ​​​​ഷ്യ തൊ​​​​ടു​​​​ത്ത​​​​ത്. ഒ​​​​മ്പ​​​​ത് ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളും 13 ക്രൂ​​​​സ് മി​​​​സൈ​​​​ലു​​​​ക​​​​ളും 20 ഡ്രോ​​​​ണു​​​​ക​​​​ളും ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി മു​​​​ത​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ച​​​​വ​​​​രെ യു​​​​ക്രെ​​​​യ്ന്‍റെ 158 ഡ്രോ​​​​ണു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത​​​​താ​​​​യി റ​​​​ഷ്യ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​ൽ ര​​​​ണ്ടെ​​​​ണ്ണം മോ​​​​സ്കോ​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ​​​​വ​​​​ച്ചും ഒ​​​​ൻ​​​​പ​​തെ​​​​ണ്ണം മോ​​​​സ്കോ​​​​യ്ക്കു സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണ് വെ​​​​ടി​​​​വ​​​​ച്ചി​​​​ട്ട​​​​ത്.


Source link

Related Articles

Back to top button