KERALAMLATEST NEWS

എയർപോർട്ട് സ്വകാര്യവത്കരണം യാത്രക്കാർക്ക് അമിതഭാരം: മുഖ്യമന്ത്രി

നെടുമ്പാശേരി: എയർപോർട്ട് സ്വകാര്യവത്കരണം യാത്രക്കാർക്ക് അമിതഭാരം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യവത്കരണം യൂസേഴ്സ് ഫീയും ലാൻഡിംഗ് ഫീയും കുത്തനെ ഉയർത്തും. സർക്കാരിന് മുഖ്യനിക്ഷേപമുള്ള സിയാൽ പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നില്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡെവലപ്‌മെന്റ് ഫീസും പാർക്കിംഗ് ലാൻഡിംഗ് ഫീസുമാണ് സിയാലിൽ. 550 കോടി ചെലവിൽ സിയാലിലെ രാജ്യാന്തര ടെർമിനൽ വികസനം മൂന്ന് വർഷത്തിനകം പൂർത്തിയാക്കും. 160 കോടി ചെലവിൽ കൊമേഴ്‌സ്യൽ സോൺ വികസനത്തിനും തുടക്കമിട്ടു. ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി സിയാൽ മാറുമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാൽ ജീവനക്കാർ ഒരു കോടി രൂപ കൈമാറി.

മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളായി. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഇ.എം ബാബു, ഡോ. പി. മുഹമ്മദലി, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ സജി കെ. ജോർജ് എന്നിവർ സംസാരിച്ചു.

കുറഞ്ഞ ചെലവിൽ ആഡംബരം

‘അഫോർഡബിൾ ലക്ഷ്വറി” ആശയത്തിൽ നിർമ്മിച്ച 0484 എയ്‌റോ ലോഞ്ചിൽ പ്രീമിയം വിശ്രമസൗകര്യം കുറഞ്ഞ ചെലവിൽ ലഭിക്കും. 50,000 ചതുരശ്ര അടിയിൽ 37 മുറികൾ, നാല് സ്യൂട്ടുകൾ, മൂന്ന് ബോർഡ് റൂമുകൾ, രണ്ട് കോൺഫറൻസ് ഹാളുകൾ, കോ വർക്കിംഗ് സ്‌പേസ്, ജിം, സ്പാ, ലൈബ്രറി, റെസ്റ്റോറന്റ് തുടങ്ങിയവ ലോഞ്ചിലുണ്ട്.


Source link

Related Articles

Back to top button