'തുടക്കക്കാലത്ത് ബസ് കൂലി പോലും കിട്ടിയില്ല; പിന്നീട് നായകനെക്കാൾ പ്രതിഫലം'; വെളിപ്പെടുത്തി ഗ്രേസ് ആന്റണി
‘തുടക്കക്കാലത്ത് ബസ് കൂലി പോലും കിട്ടിയില്ല; പിന്നീട് നായകനെക്കാൾ പ്രതിഫലം’; വെളിപ്പെടുത്തി ഗ്രേസ് ആന്റണി | Grace Antony on Remuneration | Journey of Grace Antony
‘തുടക്കക്കാലത്ത് ബസ് കൂലി പോലും കിട്ടിയില്ല; പിന്നീട് നായകനെക്കാൾ പ്രതിഫലം’; വെളിപ്പെടുത്തി ഗ്രേസ് ആന്റണി
മനോരമ ലേഖകൻ
Published: September 02 , 2024 11:15 AM IST
1 minute Read
ഗ്രേസ് ആന്റണി (ഇൻസ്റ്റഗ്രാം)
നായകന് കൊടുത്ത അതേ പ്രതിഫലം തനിക്കും വേണമെന്ന് വാശിപിടിക്കാൻ സാധിക്കില്ലെന്ന് നടി ഗ്രേസ് ആന്റണി. സംവിധായകനും നിർമാതാക്കളും ഏതെങ്കിലും ഒരു സെല്ലിങ് പോയിന്റിനെ കണ്ടെത്തിയാകും സിനിമ തുടങ്ങുകയെന്നും ആ സിനിമ ബിസിനസായി മാറണമെങ്കിൽ മാർക്കറ്റ് വാല്യൂ ഉള്ള താരം തന്നെ വേണമെന്നും ഗ്രേസ് പറയുന്നു.
നായകന് കൊടുത്ത അതേ പ്രതിഫലം എനിക്കും വേണമെന്ന് പറഞ്ഞാൽ എന്റെ പേരിൽ ആ സിനിമ വിറ്റുപോകാൻ മാത്രം അർഹത തനിക്കുവേണമെന്നും ഗ്രേസ് പറയുന്നു. അർഹിക്കുന്ന പ്രതിഫലം സിനിമയിൽ നിന്നും തനിക്ക് ലഭിക്കുന്നുണ്ടെന്നും തമിഴ് സിനിമയിലാണ് കുറച്ചുകൂടി കൂടുതൽ തുക ലഭിക്കുന്നതെന്നും ഗ്രേസ് പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഗ്രേസിന്റെ വാക്കുകൾ: “നായകന് ഇത്ര പ്രതിഫലം കൊടുത്തു, എനിക്കും അതേ പ്രതിഫലം വേണം. അപ്പോൾ നിർമാതാക്കൾ ചോദിക്കും താങ്കളുടെ പേരിൽ ഈ പടം വിറ്റു പോകുമോന്ന്. അങ്ങനെ ചോദിച്ച് കഴിഞ്ഞാൽ എനിക്ക് മറുപടിയില്ല. കാരണം ആ പടം വിറ്റു പോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് ആ നടനിലാണ്. ”
“ഒരു പ്രൊജക്ട് കമ്മിറ്റ് ചെയ്യുമ്പോൾ സംവിധായകൻ, രചയിതാവ്, പ്രൊഡക്ഷൻ എന്നിവർ അതിനൊരു സെല്ലിങ് പോയിന്റ് കണ്ടിട്ടുണ്ടാകും. സിനിമ ഒരു ബിസിനസ് ആണല്ലോ. അപ്പോൾ ഒരു നടന്റെ പേരിലാകും സെല്ലിങ് നടക്കുക. എന്റെ പേരിൽ പടം വിറ്റു പോകുന്ന, എന്നെ പ്രധാന കഥാപാത്രമാക്കി പടം ചെയ്യാൻ ഒരു പ്രൊഡക്ഷൻ വരികയാണെങ്കിൽ എന്റെ പ്രതിഫലം ഇത്രയാണ് എന്ന് എനിക്ക് പറയാനാകും. ”
“നിലവിൽ ഞാൻ അർഹിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുന്നുണ്ട്. ഒരു സിനിമയിൽ ഞാൻ അഭിനയിച്ചപ്പോൾ, അതിലെ നായകനെക്കാൾ പ്രതിഫലം ആയിരുന്നു എനിക്ക്. അതും ഒരു പോയിന്റ് ആണ്.”
“ഒരു സനിമ ചെയ്യുമ്പോൾ നമ്മളെക്കാൾ പ്രതിഫലം കുറഞ്ഞ അഭിനേതാക്കളും കൂടുതലുള്ള അഭിനേതാക്കളും ഉണ്ടാകും. തമിഴിൽ കാര്യങ്ങൾ പക്ഷേ വ്യത്യസ്തമാണ്. അവിടെയും തുല്യവേതനം പറയാൻ പറ്റിയില്ലെങ്കിലും മലയാള സിനിമയെക്കാൾ പ്രതിഫലം അവിടെന്ന് നമുക്ക് കിട്ടും.”
“അവിടെ ഉള്ള നിർമാതാക്കൾ പൈസ ഇറക്കാൻ തയ്യാറാണ്. നമ്മൾ ചെയ്യുന്ന വർക്ക് നല്ലതാണെങ്കിൽ, ക്വാളിറ്റി നല്ലതാണെങ്കിൽ അതിനുള്ള പ്രതിഫലം നമുക്ക് കിട്ടും. അത് മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. തുടക്കക്കാലത്ത് എനിക്ക് ബസ് കൂലി പോലും കിട്ടിയിരുന്നില്ല.”
“അതൊരു സ്ട്രഗിളിങ് സ്റ്റേജ് ആണ്. അതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇതിനെല്ലാം ശേഷം നമ്മളിലെ അഭിനേതാവിനെ പ്രൂവ് ചെയ്ത് കഴിയുമ്പോഴാണ് നമുക്ക് ചോദിക്കാൻ സാധിക്കുക,” ഗ്രേസ് ആന്റണി പറയുന്നു.
English Summary:
Is equal pay in the film industry a distant dream? Actress Grace Antony opens up about the realities of remuneration, market value, and her own experiences in Malayalam and Tamil cinema
4huuurovemtdl4nirfo11tqunv 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-grace-antony f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link