സംസ്ഥാന ചെസ്: ജാനകിയും അമൻലാലും ചാന്പ്യന്മാർ
തൃശൂർ: തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എജ്യുക്കേഷനിൽവച്ച് സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ സൗത്ത് ഇന്ത്യൻ ബാങ്ക് ട്രോഫി കേരളാ സ്റ്റേറ്റ് അണ്ടർ-11 ചെസ് ചാന്പ്യൻഷിപ്പിൽ ഗേൾസ് വിഭാഗത്തിൽ കൊല്ലത്തിന്റെ എസ്.ഡി. ജാനകിയും ഓപ്പണ്‍ വിഭാഗത്തിൽ എറണാകുളത്തിന്റെ എ. അമൻലാലും ജേതാക്കളായി. സഹ്യ കൈലാസ് (തിരുവനന്തപുരം), ജാനകി ജ്യോതിഷ് (ആലപ്പുഴ), ലക്ഷ്മി കെ. (കോഴിക്കോട്), അതിഥി ആർ. സാജൻ (മലപ്പുറം), തേജസി ശ്രീനിവാസ് (തൃശൂർ) എന്നിവരാണ് പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മറ്റ് വിജയികൾ.
ഓപ്പണ്‍ വിഭാഗത്തിൽ രോഹിത് എസ്.നവനീത് (തിരുവനന്തപുരം), മുഹമ്മദ് ഇഹ്സാൻ (തൃശൂർ), ഇഷാൻ എസ്. പൊതുവാൾ (കണ്ണൂർ), ഫൈസ് മുഹമ്മദ് (കൊല്ലം), നിവദ് ശ്രാംബിക്കൽ (കോട്ടയം) എന്നിവരാണ് മറ്റ് വിജയികൾ. സൗത്ത് ഇന്ത്യൻ ബാങ്ക് റീജിയണൽ ജോയിന്റ് ജനറൽ മാനേജർ വി.ആർ. രേഖ സമ്മാനദാനം നിർവഹിച്ചു.
Source link