KERALAMLATEST NEWS

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മോഹൻലാലിന്റെ ആദ്യ പ്രതികരണം; ഇന്ന് ഉച്ചയ്‌ക്ക് മാദ്ധ്യമങ്ങളെ കാണും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും അമ്മയിലെ കൂട്ട രാജിക്കും പിന്നാലെ പ്രതികരണവുമായി മോഹൻലാൽ. 12 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുക. തിരുവനന്തപുരത്ത് വച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിക്ക് പിന്നാലെ മാദ്ധ്യമങ്ങളെ കാണാനാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായും അമ്മയിലെ ഭിന്നതയുമായും സഹപ്രവർത്തകർക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളുമായും ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത് മുതൽ മോഹൻലാൽ മൗനത്തിലായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറിനിന്ന മോഹൻലാലിന് പകരം അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് റിപ്പോർട്ടിൽ വാർത്താ സമ്മേളനവും നടത്തി. ആ വാർത്താ സമ്മേളനം താരസംഘടനയുടെ പതനത്തിലേക്കും വഴിവച്ചു. സമകാലീനരും സഹപ്രവർത്തകരുമായ നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവച്ചു.

കാലാവധി തികയ്ക്കാതെ ഇറങ്ങേണ്ടി വന്ന അമ്മയുടെ ഏക പ്രസിഡന്റാണ് മോഹൻലാൽ. തൊട്ടുപിന്നാലെ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. അതിൽ അമ്മയുടെ ഒറ്റപ്പേജ് പ്രസ്താവന മാത്രമായിരുന്നു പൊതുസമൂഹത്തിന് മുന്നിലേക്ക് വന്നത്. തിരുവനന്തപുരത്ത് നടക്കുന്ന മൂന്ന് പരിപാടികളിലാണ് മോഹൻലാൽ പങ്കെടുക്കുന്നത്. അതിൽ ആദ്യത്തേതാണ് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിപാടി.


Source link

Related Articles

Back to top button