BUSINESS

കു​തി​ച്ചു​യ​ർ​ന്ന് ഓ​ഹ​രി സൂ​ചി​ക​ക​ൾ; റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ നി​ഫ്റ്റി

മുംബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ​ക്ക് വാ​രാ​ന്ത്യ​ത്തി​ൽ റി​ക്കാ​ർ​ഡ് തി​ള​ക്കം. മാ​സ​ത്തി​ലെ അ​വ​സാ​ന വ്യാ​പാ​ര​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ നേ​ട്ട​ത്തോ​ടെ വ്യാ​പാ​രം തു​ട​ങ്ങി​യ സെ​ൻ​സെ​ക്സ് 82,637.03 എ​ന്ന പു​തി​യ ഉ‍​യ​രം രേ​ഖ​പ്പെ​ടു​ത്തി. നി​ഫ്റ്റി ആ​ദ്യ​മാ​യി 25,268.35 പോ​യി​ന്‍റ് എ​ന്ന ഉ​യ​രം ക​ണ്ടു. വ്യാ​പാ​രാ​ന്ത്യം നേ​ട്ടം കൈ​വി​ട്ടെ​ങ്കി​ലും സെ​ൻ​സെ​ക്സ് 82,365.77ലും ​നി​ഫ്റ്റി 25,235.90ലും ​ക്ലോ​സ് ചെ​യ്തു. ര​ണ്ട് സൂ​ചി​ക​ക​ൾ​ക്കും ഇ​ത് റി​ക്കാ​ർ​ഡ് കോ​സിം​ഗ് ആ​യി​രു​ന്നു. പ്ര​തി​മാ​സ സ്കെ​യി​ലി​ൽ ര​ണ്ട് സൂ​ചി​ക​ക​ളും തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മാ​സ​വും ഉ​യ​ർ​ന്നു. നി​ഫ്റ്റി ക​ഴി​ഞ്ഞ 11 ദി​വ​സ​മാ​യി നേ​ട്ട​ത്തോ​ടെ​യാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. 17 വ​ർ​ഷ​ത്തി​നി​ടെ നി​ഫ്റ്റി ഇ​ത്ര​യും ദി​വ​സം നേ​ട്ടം നി​ല​നി​ർ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

സെ​പ്റ്റം​ബ​റി​ൽ യു​എ​സ് കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക് കു​റ​യ്ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വി​പ​ണി​ക്ക് ക​രു​ത്താ​യി. ആ​ഭ്യ​ന്തര നി​ക്ഷേ​പ​ക​രി​ൽ​നി​ന്നും വ​ൻ​തോ​തി​ൽ വി​പ​ണി​യി​ലേ​ക്ക് പ​ണ​മൊ​ഴു​കി​യ​തും ഓ​ഹ​രി വി​പ​ണി​യു​ടെ ഉ​യ​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യി. സെ​ൻ​സെ​ക്സി​ലെ 30ൽ 20 ​ഓ​ഹ​രി​ക​ളും നേ​ട്ട​ത്തി​ലാ​യി​രു​ന്നു. ബ​ജാ​ജ് ഫി​നാ​ൻ​സ്, മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര, ഭാ​ര​തി എ​യ​ർ​ടെ​ൽ, എ​ൻ​ടി​പി​സി എ​ന്നി​വ​യാ​ണ് സെ​ൻ​സെ​ക്സി​ന് ക​രു​ത്തേ​കി​യ​ത്. നി​ഫ്റ്റി​യി​ലെ 41 ഓ​ഹ​രി​ക​ളം നേ​ട്ടം വ​രി​ച്ചു.

Source link

Related Articles

Back to top button