‘ജയസൂര്യ, മണിയൻപിള്ള രാജു, മുകേഷ്, ഇടവേള ബാബു; ഗുരുതര ലൈംഗിക ആരോപണം, നടിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മലയാള സിനിമയിലെ നടന്മാർക്കെതിരെയും സാങ്കേതികപ്രവർത്തകർക്കെതിരെയും ലൈംഗിക ആരോപണവുമായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, മുകേഷ് എന്നിവർ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് മിനു സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചാണ് ജയസൂര്യ മോശമായി പെരുമാറിയതെന്ന് മിനു വെളിപ്പെടുത്തി.
അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇടവേള ബാബു മോശമായി പെരുമാറിതെന്ന് നടി പറയുന്നു. സിനിമ സെറ്റിൽവച്ച് നടൻ മുകേഷ് മോശമായി പെരുമാറിയതെന്നും മീനു പറയുന്നു. ‘മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്ന് മലയാള സിനിമയിൽ എനിക്ക് നേരിടേണ്ടി വന്ന ശാരീരികവും വാക്കാലുള്ളതുമായ പീഡനങ്ങളുടെ ഒരു പരമ്പര തുറന്നുപറയാനാണ് ഞാൻ എഴുതുന്നത്.
2013ൽ, ഒരു പ്രോജക്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഈ വ്യക്തികളിൽ നിന്ന് ശാരീരികമായും വാക്കാലുള്ളതുമായ അധിക്ഷേപത്തിനും വിധേയയായി. സിനിമയിൽ തുടർന്നും അഭിയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു’- നടി വ്യക്തമാക്കി.
‘തൽഫലമായി സിനിമ മേഖലയിൽ നിന്ന് മാറി നിൽക്കേണ്ടതായി വന്നു. ശേഷം ചെന്നൈയിലേക്ക് താമസം മാറി. ശാരീരികമായും മാനിസികമായും ഉണ്ടായ ആഘാതത്തിൽ നീതി തേടാൻ ഒരുങ്ങുകയാണ്, അവരുടെ ഹീനമായ പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാൻ ഞാൻ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു’- നടി ഫേസ്ബുക്കിൽ കുറിച്ചു. താരങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് നടി ഫേസ്ബുക്കിൽ ഈ പോസ്റ്റ് പങ്കുവച്ചത്.
Source link