കൊടുങ്കാറ്റ്; ജപ്പാനിൽ മൂന്നു മരണം
ടോക്കിയോ: ജപ്പാനിൽ വീശിയ കൊടുങ്കാറ്റിൽ മൂന്നു പേർ മരിക്കുകയും 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഷൻഷാൻ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് കാഗോഷിമ, മിയാസാക്കി പ്രവിശ്യകളിൽ നാശമുണ്ടാക്കി. മണിക്കൂറിൽ 252 കിലോമീറ്റർ വേഗത്തിലാണു കാറ്റ് കരതൊട്ടത്. വീടു തകർന്നാണ് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മരിച്ചത്. ചില പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 60 സെന്റിമീറ്റർ മഴ അനുഭവപ്പെട്ടു.
കൊടുങ്കാറ്റിനെത്തുടർന്ന് മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കിയിരുന്നു. തെക്കൻ ജപ്പാനിലേക്കുള്ള നൂറുകണക്കിനു വിമാന സർവീസുകളും ചില അതിവേഗ ട്രെയിനുകളും റദ്ദാക്കപ്പെട്ടു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ടൊയോട്ട, നിസാൻ തുടങ്ങിയ കന്പനികളുടെ ഫാക്ടറികൾ ഇന്നലെ പ്രവർത്തിച്ചില്ല.
Source link