സർക്കാർ ലക്ഷ്യം കെഎഫ്സിയുടെ ബിസിനസ് 10,000 കോടി രൂപയാക്കുക: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: കേരള ഫിനാൻഷൽ കോർപറേഷന്റെ (കെഎഫ്സി) ബിസിനസ് 10,000 കോടി രൂപയാക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരള ഫിനാൻഷൽ കോർപറേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്റ്റാർട്ടപ്പുകളുടെ സാങ്കേതികവും ബിസിനസുപരവുമായ കാര്യങ്ങൾക്കപ്പുറം അവയുടെ ഇന്ധനമായ ധനലഭ്യതയ്ക്കു വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിനു മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനാണു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കു കുതിപ്പും ഊർജവും പകരുന്നതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ഒത്തുചേരൽ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണിന്ന് കെഎഫ്സി. കെഎഫ്സിയുടെ ധനസഹായത്തോടെ നിരവധി സ്ഥാപനങ്ങൾ സംസ്ഥാനത്തു മികച്ച നിലയിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമാണ്. ഇവയിൽ 700 മുതൽ 800 കോടി വരെ വാർഷിക വരുമാനമുള്ള വ്യവസായ സ്ഥാപനങ്ങളുണ്ട്. കെഎഫ്സിയെ നിക്ഷേപക സൗഹൃദമാക്കാൻ നിരവധി കാര്യങ്ങളാണ് സർക്കാർ ചെയ്തത്. കെഎഫ്സിയുടെ മൂലധന നിക്ഷേപം 300 കോടിയിൽനിന്ന് 600 കോടി ആക്കി. നിലവിൽ 7,368 കോടി വായ്പ നൽകിയിട്ടുണ്ട്. ഫിനാൻഷൽ കോർപറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കി. കെഎഫ്സിയുള്ളതുകൊണ്ടാണ് സംരംഭം ആരംഭിക്കാൻ കഴിഞ്ഞതെന്ന് പറയുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടിന്നിവിടെ. – മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്ത പരിപാടിയിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായപ്രമുഖർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്റ്റാർട്ടപ്പ് രംഗത്ത് മികവു തെളിയിച്ച കന്പനികളുടെ ഉത്പന്നങ്ങൾ കോണ്‍ക്ലേവിൽ പ്രദർശിപ്പിച്ചു. മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരദാനവും ഈ ധനകാര്യവർഷത്തെ കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഗ്രീൻ എനർജി സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ വിഭാഗത്തിൽ എറണാകുളത്തെ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് പ്രൈവറ്റ് ലിമിറ്റഡും സോഷ്യൽ ഇംപാക്ടർ വിഭാഗത്തിൽ ജെൻ റോബോട്ടിക് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡും എഡ്യുടെക് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ വിസികോം നർച്ചർ പ്രൈവറ്റ് ലിമിറ്റഡും എമർജിംഗ് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ എറണാകുളത്തെ കഥ ഇൻഫോംകോം പ്രൈവറ്റ് ലിമിറ്റഡ്, പയോനൊമെഡ് ബയോജെനിക്സ് തിരുവനന്തപുരം, ഫാബസ് ഫ്രെയിംസ് കാസർഗോഡ്, ഇറോവ് ടെക്നോളജീസ് എറണാകുളം എന്നിവയും പുരസ്കാരം നേടി. സർക്കാരിനുള്ള ഈ വർഷത്തെ കെഎഫ്സിയുടെ ലാഭവിഹിതമായ 35.83 കോടി രൂപയുടെ ചെക്ക് ചടങ്ങിൽവച്ച് കെഎഫ്സി ചെയർമാൻ സഞ്ജയ് കൗൾ മന്ത്രിക്ക് കൈമാറി. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, എസ്ബിഐ സിജിഎം എ. ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, ടിഐഇ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ അരുണ്‍ നായർ, സിഐഐ മുൻ ചെയർമാൻ എം.ആർ. നാരായണൻ, കെഎസ്എസ്ഐഎ സംസ്ഥാനപ്രസിഡന്റ് എ. നിസാറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Source link