KERALAMLATEST NEWS
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല: ഇ.ശ്രീധരൻ
കോഴിക്കോട്: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണം. നാലു കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വിസ്താരത്തിലും ടണൽ നിർമിക്കാം. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയുണ്ടാവില്ല. ടണൽ നിർമ്മാണം രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഹിന്ദു ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാർ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തിൽ കോഴിക്കോട് കേസരി ഭവനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Source link