WORLD

സാങ്കേതിക പിഴവ്: 12 ലക്ഷത്തിന്റെ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന് 4 ലക്ഷം; അബദ്ധം പിണഞ്ഞ് വിമാനക്കമ്പനി


കാൻബറ: സാങ്കേതിക പിഴവ് കാരണം വലിയ അബദ്ധം പിണഞ്ഞ് ആസ്ത്രേലിയൻ വിമാനക്കമ്പനി. ഇവരുടെ വിമാനത്തിലെ നൂറ് കണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളാണ് ‘വൻ ഓഫറി’ൽ ഇതുവഴി യാത്രക്കാർക്ക് ലഭിച്ചത്. 300 ഓളം ടിക്കറ്റുകൾ ഈ രീതിയിൽ വിറ്റുപോയെന്നാണ് റിപ്പോർട്ട്. ആസ്ത്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ് എയർവേസിനാണ് സോ്ഫ്റ്റ് വെയറിലെ കോഡിങ് തകരാർ മൂലം വലിയ അബദ്ധം സംഭവിച്ചത്.ഓസ്ട്രേലിയയിൽനിന്ന് യുഎസിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റുകൾ കോഡിങ് പിഴവ് കാരണം സാധാരണയിലും 85 ശതമാനത്തോളം കുറവ് നിരക്കിൽ വെബ്സൈറ്റിൽ കാണിക്കുകയായിരുന്നു. സാധാരണ 12 ലക്ഷം രൂപവരെ വിലമതിക്കുന്ന ടിക്കറ്റുകൾ നാല് ലക്ഷം രൂപയിലും താഴെയുള്ള നിരക്കിന് ലഭ്യമായിരുന്നു.


Source link

Related Articles

Back to top button