KERALAMLATEST NEWS
കാറ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം; ഭർത്താവിന്റെ തലയ്ക്കടിച്ച് ഭാര്യ
തിരുവനന്തപുരം: കാറ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ വീട്ടമ്മ ഭർത്താവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നരുവാമൂടാണ് സംഭവം. നരുവാമൂട് സ്വദേശി പ്രസാദിനെയാണ് ഭാര്യ ചിഞ്ചു തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.
കാർ വാങ്ങാൻ വസ്തു ഗ്യാരണ്ടി നൽകണമെന്ന ഭർത്താവിന്റെ ആവശ്യത്തിലാണ് തർക്കം തുടങ്ങിയത്. ഗ്യാരണ്ടിയായി വസ്തു നൽകുന്നത് എതിർത്ത ചിഞ്ചുവിനെ മദ്യപിച്ചെത്തിയ പ്രസാദ് ആക്രമിച്ചു. തുടർന്നാണ് ചിഞ്ചു തിരിച്ച് ഭർത്താവിനെ ആക്രമിച്ചത്. തടിക്കഷ്ണം എടുത്താണ് ഇവർ ഭർത്താവിന്റെ തലയ്ക്കടിച്ചത്.
ആക്രമണത്തിൽ പ്രസാദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Source link