WORLD
യുക്രൈൻ സന്ദർശനത്തിന് പിന്നാലെ പുതിനുമായി ടെലിഫോണിൽ സംസാരിച്ച് മോദി
ന്യൂഡൽഹി: യുക്രൈൻ പ്രസിഡൻറ് വൊളോദിമിർ സെലെൻസ്‌കിയുമായി കൂടികാഴ്ച നടത്തി ദിവസങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പുതിനുമായി സംസാരിച്ചെന്നും തന്ത്രപരമായ പ്രത്യേക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ചചെയ്തെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. റഷ്യ-യുക്രൈൻ സംഘർഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സന്ദർശന ശേഷമുള്ള വിലയിരുത്തലുകളും പരസ്പരം കൈമാറിയതായും സംഘർഷത്തിൽ സമാധാനപരമായ പരിഹാരത്തിന് പിന്തുണ നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Source link