നല്ല ഭക്ഷണവും പാർക്കിങ് സൗകര്യവുമുള്ള ഹോട്ടലുകളെ ദീർഘദൂര ബസുകളുടെ വിശ്രമ കേന്ദ്രങ്ങളാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
വാഹനം പാർക്ക് ചെയ്യാനും കഴിയുന്ന ഹോട്ടലുകളെ ദീർഘദൂര ബസുകളുടെ വിശ്രമ കേന്ദ്രങ്ങളാക്കും – KSRTC bus | Healthy Food | Health News
നല്ല ഭക്ഷണവും പാർക്കിങ് സൗകര്യവുമുള്ള ഹോട്ടലുകളെ ദീർഘദൂര ബസുകളുടെ വിശ്രമ കേന്ദ്രങ്ങളാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
ആരോഗ്യം ഡെസ്ക്
Published: August 26 , 2024 03:39 PM IST
1 minute Read
ഫോട്ടോനോട്ട് : കൊല്ലം ജില്ലയിൽ നിന്നും രാജഗിരി ആശുപത്രിയിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവ്വഹിക്കുന്നു. എംഎൽഎമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിളളിൽ, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിളളി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് ലിജി സി.കെ, പഞ്ചായത്ത് അംഗം ഷബീർ എൻ എച്ച്, രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, ട്രാൻസ്പ്ലാന്റ് സർജൻ ഡോ.ബിജു ചന്ദ്രൻ, കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓഫീസർ രാധാകൃഷ്ണൻ കെ പി എന്നിവർ സമീപം
ദീർഘദൂര ബസ് യാത്രകളിൽ യാത്രാ സൗകര്യങ്ങൾക്കൊപ്പം, സമയനിഷ്ഠ, നല്ല ഭക്ഷണം എന്നിവ പ്രധാനമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. നല്ല ഭക്ഷണം, വാഹന പാർക്കിംഗ്, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഒരുക്കാൻ കഴിയുന്ന ഹോട്ടലുകളുടെ ഉടമകളുടെ അപേക്ഷ പരിഗണിച്ച് ദീർഘദൂര ബസ് യാത്രാ സ്റ്റേഷനുകളാക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിൽ നിന്നും രാജഗിരി ആശുപത്രിയിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിൽ നിന്നും പുതുതായൊരു സർവ്വീസ് ആരംഭിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
രാജഗിരി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആലുവ എംഎൽഎ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. യാത്രാ ക്ലേശങ്ങൾ മികച്ച ചികിത്സ ലഭിക്കുന്നതിന് തടസ്സമാകാതിരിക്കാൻ ഇത്തരം സർവ്വീസുകൾ സഹായിക്കുമെന്ന് അൻവർ സാദത്ത് പറഞ്ഞു. കാൻസർ രോഗികളടക്കമുളളവരുടെ നിരന്തരമായ അഭ്യർത്ഥനകൾക്ക് ഗതാഗത വകുപ്പ് പച്ചക്കൊടി കാണിച്ചതിൽ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിളളി സിഎംഐ നന്ദി അറിയിച്ചു. പെരുമ്പാവൂർ മണ്ഡലം എംഎൽഎ എൽദോസ് കുന്നപ്പിളളിൽ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് ലിജി സി.കെ, പഞ്ചായത്ത് അംഗം ഷബീർ എൻ എച്ച്, രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, ട്രാൻസ്പ്ലാന്റ് സർജൻ ഡോ.ബിജു ചന്ദ്രൻ, കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓഫീസർ രാധാകൃഷ്ണൻ കെ പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പെരുമ്പാവൂരിൽ നിന്നും ദിവസവും വൈകീട്ട് 4.20 ന് പുറപ്പെടുന്ന കൊല്ലം ഫാസ്റ്റ് പാസഞ്ചർ 4.45 ന് രാജഗിരിയിൽ എത്തി വൈറ്റില, ആലപ്പുഴ വഴി രാത്രി 10.05 ന് കൊല്ലത്തെത്തും. തിരികെ പുലർച്ചെ 5 ന് ആരംഭിക്കുന്ന കൊല്ലം ഫാസ്റ്റ് പാസഞ്ചർ, രാവിലെ 9.55 ന് രാജഗിരി ആശുപത്രിയിൽ എത്തിച്ചേരും. പ്രായമായ രോഗികൾ, തുടർ ചികിത്സകൾ ആവശ്യമുളളവർ എന്നിവർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്ന രീതിയിലാണ് പുതിയ സർവ്വീസിന്റെ സമയക്രമീകരണം
English Summary:
Transforming Travel: Hotels with Great Food and Parking to Become Bus Rest Stops, Announces Minister KB Ganesh Kumar
mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-publichealthcare 6r3v1hh4m5d4ltl5uscjgotpn9-list 792f9b45bffl9o8opgcl6naujk mo-auto-ksrtc mo-politics-leaders-kbganeshkumar mo-health-rajagiri-hospital
Source link