WORLD
പാകിസ്താനില്‍ രണ്ട് ബസ്സപകടങ്ങളിലായി 44 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 12 തീർഥാടകരും
റാവല്‍പിണ്ടി: പാകിസ്താനില്‍ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിലായി 44 പേര് മരിച്ചു. ഇറാനിലേക്ക് കടക്കാന്‍ ശ്രമിച്ച 12 തീര്‍ഥാടകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ബസ് തോട്ടിലേക്ക് മറിഞ്ഞാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. പഞ്ചാബ് പ്രവിശ്യയുടേയും പാക് അധീന കശ്മീരിന്റേയും അതിര്‍ത്തിയിലുള്ള ആസാദ് പട്ടാനിലുണ്ടായ അപകടത്തില്‍ 22 പേരാണ് മരിച്ചത്. 15 പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.
Source link