KERALAMLATEST NEWS

രേഖകൾ പി.എസ്.സി നശിപ്പിച്ചത് അനുചിതം: ഹൈക്കോടതി

കൊച്ചി: വിവരാവകാശ അപേക്ഷ നിലനിൽക്കുമ്പോൾ ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പി.എസ്.സിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഏതാനും പി.എസ്.സി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ഉത്തരങ്ങളും നൽകണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് പി.എസ്.സി നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദ്ദേശം.

2013 ജനുവരി മുതൽ ജൂൺ വരെ നടത്തിയ പരീക്ഷകളുടെ ചോദ്യോത്തര വിവരങ്ങൾ അപേക്ഷകന് നൽകണമെന്നായിരുന്നു വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. ഇത്തരം രേഖകൾ ഒരു മാസം മാത്രമേ സൂക്ഷിക്കുകയുള്ളൂവെന്നും അതിനാൽ നൽകാനാകില്ലെന്നും പി.എസ്.സി വാദിച്ചു. നിയമപരമായി ഇതിൽ തെറ്റില്ലെങ്കിലും വിവരാവകാശ അപേക്ഷ നിലനിൽക്കേ പി.എസ്.സി രേഖകൾ നശിപ്പിച്ചത് ഉചിതമായില്ലെന്ന് ജസ്റ്റിസ് എസ്. ഈശ്വരൻ വിലയിരുത്തി.
അപേക്ഷ നിലനിൽക്കെ രേഖകൾ നശിപ്പിച്ചത് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം തന്നെ തകർക്കുന്നതാണെന്ന് കോടതി പറഞ്ഞു. ഇത്തരം നടപടി ഭാവിയിൽ ഉണ്ടായാൽ വിവരാവകാശ കമ്മിഷന് യുക്തമായ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.


Source link

Related Articles

Back to top button