KERALAMLATEST NEWS

എം.ലിജു ചുമതലയേറ്റു

തിരുവനന്തപുരം: കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറിയായി എം.ലിജു ചുമതലയേറ്റു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണൻ, വി.ടി.ബൽറാം , വി. പി. സജീന്ദ്രൻ, കെ.ജയന്ത്, ജി.എസ്. ബാബു ,ജി.സുബോധൻ,പഴകുളം മധു , എം.എം. നസീർ, കെ.പി. ശ്രീകുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ചുമതലയേറ്റത്. പാർട്ടി നേതൃത്വം ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥതയോടെ നിർവഹിക്കുമെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും എം.ലിജു പറഞ്ഞു.


Source link

Related Articles

Back to top button