പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തോൽവി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വന്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിക്ക് അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണിനോട് 2-0നു പരാജയപ്പെട്ടു. ഇഞ്ചുറിടൈമിൽ ജാവൊ പെഡ്രൊ നേടിയ ഗോളിലായിരുന്നു ബ്രൈറ്റണ് ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 32-ാം മിനിറ്റിൽ ഡാനി വെൽബെക്കിന്റെ ഗോളിൽ ബ്രൈറ്റണ് ലീഡ് നേടി. ആദ്യപകുതിയിൽ പിന്നിലായ യുണൈറ്റഡ് 60-ാം മിനിറ്റിൽ അമദ് ഡിയാല്ലോയിലൂടെ ഒപ്പമെത്തി. സമനിലയിൽ മത്സരം അവസാനിക്കുമെന്നു തോന്നിപ്പിച്ചിരിക്കേയായിരുന്നു ജാവോ പെഡ്രോ 90+5ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വല കുലുക്കിയത്. 2022-23 സീസണിനുശേഷം ഇഞ്ചുറി ടൈം ഗോളിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തോൽവി (6) വഴങ്ങുന്ന ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ബ്രൈറ്റണും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അവസാന 15 പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ ഒന്നുപോലും സമനിലയിൽ അവസാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ബ്രൈറ്റണ് ഏഴ് ജയം നേടിയപ്പോൾ യുണൈറ്റഡ് എട്ട് എണ്ണത്തിൽ വെന്നിക്കൊടി പാറിച്ചു. സീസണിൽ ബ്രൈറ്റണിന്റെ രണ്ടാം ജയമാണ്. ആദ്യമത്സരത്തിൽ യുണൈറ്റഡ് ഫുൾഹാമിനെ തോൽപ്പിച്ചിരുന്നു. ഹാലണ്ട് ഹാട്രിക്കിൽ സിറ്റി മറ്റൊരു മത്സരത്തിൽ എർലിംഗ് ഹാലണ്ടിന്റെ (12’പെനാൽറ്റി, 16′, 88′) ഹാട്രിക്കിലൂടെ മാഞ്ചസ്റ്റർ സിറ്റി 4-1ന് ഐപ്സ്വിച്ച് ടൗണ് എഫ്സിയെ കീഴടക്കി. ടോട്ടൻഹാം 4-0ന് എവർട്ടണിനെയും വെസ്റ്റ് ഹാം 2-0ന് ക്രിസ്റ്റൽ പാലസിനെയും ഫുൾഹാം 2-1ന് ലെസ്റ്റർ സിറ്റിയെയും തോൽപ്പിച്ചു.
Source link