WORLD

ജർമൻ നഗരത്തിൽ ആഘോഷത്തിനിടെ കത്തിയാക്രമണം; മൂന്നു പേർ മരിച്ചു


ബെ​​ർ​​ലി​​ൻ: പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​ർ​​മ​​നി​​യി​​ലെ സോ​​ളിങ്ങൻ ന​​ഗ​​ര​​ത്തി​​ലു​​ണ്ടാ​​യ ക​​ത്തി​​യാ​​ക്ര​​മ​​ണ​​ത്തി​​ൽ മൂ​​ന്നു​​പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും എ​​ട്ടു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ ആ​​ഘോ​​ഷം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി പ​​ത്തി​​നാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. വി​​പു​​ല​​മാ​​യ തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ൽ സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​മു​​ണ്ടെ​​ന്നു ക​​രു​​തു​​ന്ന പ​​തി​​ന​​ഞ്ചു​​കാ​​ര​​നെ ഇ​​ന്ന​​ലെ അ​​റ​​സ്റ്റ് ചെ​​യ്തു. ഉ​​രു​​ക്കു​​വ്യ​​വ​​സാ​​യ​​ത്തി​​നു പേ​​രു​​കേ​​ട്ട സോ​​ളി​ങ്ങ​​ൻ ന​​ഗ​​രം സ്ഥാ​​പി​​ത​​മാ​​യ​​തി​​ന്‍റെ 650-ാം വാ​​ർ​​ഷി​​കം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ക​​ണ്ണി​​ൽ ക​​ണ്ട​​വ​​രെ അ​​ക്ര​​മി കു​​ത്തു​​ക​​യാ​​യി​​രു​​ന്നു. എ​​ല്ലാ​​വ​​ർ​​ക്കും ക​​ഴു​​ത്തി​​നാ​​ണു കു​​ത്തേ​​റ്റ​​ത്. പ​​രി​​ക്കേ​​റ്റ നാ​​ലു​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ര​​ണ്ടു പു​​രു​​ഷ​​ന്മാ​​രും ഒ​​രു വ​​നി​​ത​​യു​​മാ​​ണു മ​​രി​​ച്ച​​ത്.

ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ്രേ​​ര​​ണ വ്യ​​ക്ത​​മ​​ല്ല. തീ​​വ്ര​​വാ​​ദ​​ബ​​ന്ധം ത​​ള്ളി​​ക്ക​​ള​​യു​​ന്നി​​ല്ലെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​ഞ്ഞ​​ത്. അ​​റ​​സ്റ്റി​​ലാ​​യ പ്രതി അറബ് വംശജനാണെന്നു സൂ ചനയുണ്ട്. അ​​ക്ര​​മി​​യെ പി​​ടി​​കൂ​​ടാ​​നാ​​യി ജ​​ർ​​മ​​ൻ പോ​​ലീ​​സ് വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി മു​​ത​​ൽ വ​​ൻ തെ​​ര​​ച്ചി​​ലാ​​ണു ന​​ട​​ത്തി​​യ​​ത്. അ​​ക്ര​​മി​​യെ ഉ​​ട​​ൻ പി​​ടി​​കൂ​​ടി നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള പ​​ര​​മാ​​വ​​ധി ശി​​ക്ഷ നൽക​​ണ​​മെ​​ന്നാ​​ണ് ജ​​ർ​​മ​​ൻ ചാ​​ൻ​​സ​​ല​​ർ ഒ​​ലാ​​ഫ് ഷോ​​ൾ​​സ് നി​​ർ​​ദേ​​ശി​​ച്ച​​ത്.


Source link

Related Articles

Back to top button