SPORTS

ബം​​ഗ്ലാ തി​​രി​​ച്ച​​ടി


റാ​​വ​​ൽ​​പി​​ണ്ടി: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ തി​​രി​​ച്ച​​ടി. 448/6 എ​​ന്ന സ്കോ​​റി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്ത പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ബം​​ഗ്ലാ​​ദേ​​ശ് ശ​​ക്ത​​മാ​​യ നി​​ല​​യി​​ൽ. മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ സ​​ന്ദ​​ർ​​ശ​​ക​​ർ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 316/5 എ​​ന്ന നി​​ല​​യി​​ലാ​​ണ്. 132 റ​​ണ്‍​സ് മാ​​ത്രം പി​​ന്നി​​ലാ​​ണ് ബം​​ഗ്ലാ​​ദേ​​ശ്. ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി ഷാ​​ദ്മാ​​ൻ ഇ​​സ്ലാം (93), മൊ​​മി​​നു​​ൾ ഹ​​ഖ് (50), മു​​ഷ്ഫി​​ഖ​​ർ റ​​ഹീം (55 നോ​​ട്ടൗ​​ട്ട്), ലി​​റ്റ​​ണ്‍ ദാ​​സ് (52 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ അ​​ർ​​ധ​​സെ​​ഞ്ചു​​റി സ്വ​​ന്ത​​മാ​​ക്കി. ആ​​റാം വി​​ക്ക​​റ്റി​​ൽ മു​​ഷ്ഫി​​ഖ​​റും ലി​​റ്റ​​ണും ചേ​​ർ​​ന്ന് അ​​ഭേ​​ദ്യ​​മാ​​യ 98 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​തി​​നി​​ടെ മു​​ഹ​​മ്മ​​ദ് റി​​സ്വാ​​ന് (171 നോ​​ട്ടൗ​​ട്ട്) ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം ന​​ൽ​​കാ​​തെ പാ​​ക് ക്യാ​​പ്റ്റ​​ൻ ഷാ​​ൻ മ​​സൂ​​ദ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ഡി​​ക്ല​​യ​​ർ ചെ​​യ്തെ​​ന്ന ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ബം​​ഗ്ലാ​​ദേ​​ശ് പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ കൊ​​ല​​പാ​​ത​​കം ചെ​​യ്തെ​​ന്ന ആ​​രോ​​പ​​ണം ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നെ​​തി​​രേ​​യും ഉ​​യ​​ർ​​ന്നു.


Source link

Related Articles

Back to top button