KERALAMLATEST NEWS

അസാം ബാലിക ​വീ​ണ്ടും​ വീ​ട്ടി​ലേ​ക്ക്, കാത്തിരിപ്പിന് നാളെ വിരാമം

തി​രു​വ​ന​ന്ത​പു​രം​:​ ​പു​റ​പ്പെ​ട്ടു​പോ​യ​ ​മ​ക​ൾ​ക്കാ​യു​ള്ളമാ​താ​പി​താ​ക്ക​ളു​ടെ​ ​കാ​ത്തി​രി​പ്പി​ന് ​നാ​ളെ​ ​വി​ര​മ​മാ​വും.​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​യോ​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തു​ന്ന അസാം ബാലികയ്‌ക്കായി ​ക​ഴ​ക്കൂ​ട്ട​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​പി​താ​വ് ​അ​ൻ​വ​ർ​ ​ഹു​സൈ​നും​ ​അ​മ്മ​ ​പ​ർ​വി​ൻ​ ​ബീ​ഗ​വും.
50​ ​രൂ​പ​യു​മാ​യി​ ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​ 1,650​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​ഒ​റ്റ​യ്ക്ക് ​സ​ഞ്ച​രി​ച്ച​ ​പ​തി​മൂ​ന്നു​കാ​രി​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ​ ​ക​ഴ​ക്കൂ​ട്ടം​ ​എ​സ്.​ഐ​ ​ര​ഞ്ജി​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​നാ​ലം​ഗ​ ​പൊ​ലീ​സ് ​സം​ഘം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റ​ര​യോ​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്തി​നു​ ​സ​മീ​പംവി​ശാ​ഖ​വാ​ലി​യി​ലെ​ ​ചി​ൽ​ഡ്ര​ൻ​സ് ​ഹോ​മി​ലെ​ത്തി. വ​നി​താ​ ​പൊ​ലീ​സു​കാ​ർ​ ​കു​ട്ടി​യെ​ ​സ​ന്ദ​ർ​ശി​ച്ച് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങാ​മെ​ന്ന​റി​യി​ച്ച​പ്പോ​ൾ​ ​മു​ഖ​ത്ത് ​സ​ന്തോ​ഷം.​ ​എ​ങ്കി​ലും​ ​വീ​ട്ടി​ലെ​ത്തു​മ്പോ​ൾ​ ​അ​മ്മ​ ​അ​ടി​ക്കു​മോ​ ​എ​ന്ന​ ​ഭീ​തി​ ​ക​ണ്ണു​ക​ളി​ൽ​ ​നി​റ​ഞ്ഞു.​ ​അ​മ്മ​ ​ഒ​ന്നും​ ​ചെ​യ്യി​ല്ലെ​ന്നും​ ​സ്കൂ​ളി​ൽ​ ​പോ​യി​ ​പ​ഠി​ക്കാ​മെ​ന്നും​ ​പ​റ​ഞ്ഞ​തോ​ടെ​ ​ക​ണ്ണു​ക​ളിൽതി​ള​ക്കം.​ ​ഇ​ന്ന​ലെ​ത്ത​ന്നെ​ ​മ​ട​ക്ക​യാ​ത്ര​യ്ക്ക് ​അ​വ​ൾ​ ​ഒ​രു​ങ്ങി.​ ​ട്രെ​യി​ൻ​ ​ടി​ക്ക​റ്റ് ​ഇ​ന്ന​ത്തേ​ക്കാ​ണെ​ന്നും​ ​കാ​ത്തി​രി​ക്ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞ​തോ​ടെ​ ​നി​രാ​ശ​യി​ലാ​യി.​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​ടു​ത്ത് ​എ​ത്ത​ണ​മെ​ന്നാ​ണ് ​അ​പ്പോ​ൾ​ ​പ​റ​ഞ്ഞ​ത്.​ ​ഹി​ന്ദി​യി​ലാ​ണ് ​കു​ട്ടി​യു​മാ​യി​ ​സം​സാ​രി​ക്കു​ന്ന​ത്.
സ്വ​ന്തം​ ​നാ​ടാ​യ​ ​അ​സാ​മി​നെ​ ​ല​ക്ഷ്യം​വ​ച്ചു​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ​ക​ന്യാ​കു​മാ​രി​യി​ലേ​ക്കും​ ​അ​വി​ടെ​ ​നി​ന്ന് ​ചെ​ന്നൈ​യി​ലേ​ക്കും​ ​തു​ട​ർ​ന്ന് ​താം​ബ​രം​ ​-​ ​സാ​ന്ദ്ര​ഗ​ച്ചി​ ​എ​ക്സ്പ്ര​സി​ലേ​ക്കും​ ​ക​യ​റി​ക്കൂ​ടി​യ​ ​അ​വ​ളെ​ ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​വ​ച്ച് ​മ​ല​യാ​ളി​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ക​രാ​ണ് ​ര​ക്ഷി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​കേ​ര​ള​ ​പൊ​ലീ​സ് ​എ​ത്തു​മ്പോ​ൾ,​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​എ​ൻ.​എം.​ ​പി​ള്ള​യും​ ​എ.​ആ​ർ.​ജി​ ​ഉ​ണ്ണി​ത്താ​നു​മ​ട​ക്ക​മു​ള്ള​വ​ർ​ ​കാ​ത്തു​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.​ ​ര​ണ്ടു​ ​ട്രെ​യി​നു​ക​ൾ​ ​മാ​റി​ക്ക​യ​റി​ ​വി​ജ​യ​വാ​ഡ​യി​ൽ​ ​നി​ന്നു​ ​കേ​ര​ള​ ​പൊ​ലീ​സ് ​വി​ശാ​ഖ​പ​ട്ട​ണ​ത്തെ​ത്താ​ൻ​ ​വൈ​കി​യി​രു​ന്നു.​ ​മ​ട​ക്ക​യാ​ത്ര​യ്ക്ക് ​ഇ​ന്ന് ​ഉ​ച്ച​യോ​ടെ​ ​വി​ജ​യ​വാ​ഡ​യി​ലേ​ക്കും​ ​അ​വി​ടെ​നി​ന്നു​ ​രാ​ത്രി​ ​പ​ത്തു​മ​ണി​യോ​ടെ​ ​കേ​ര​ള​എ​ക്സ്പ്ര​സി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​മു​ള്ളടി​ക്ക​റ്റാ​ണ് ​ല​ഭി​ച്ച​ത്.കു​ട്ടി​യെ​ ​കൈ​മാ​റാ​ൻ​ ​കേ​ര​ള​ ​സി.​ഡ​ബ്ലി​യു.​സി​യു​ടെ​ ​ക​ത്ത് ​സം​ര​ക്ഷ​ണ​ ​കേ​ന്ദ്ര​ത്തി​ന് ​കൈ​മാ​റി​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും​ ​ഒ​രു​ ​ദി​വ​സം​കൂ​ടി​ ​താ​മ​സി​പ്പി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​അ​പേ​ക്ഷ​ ​ന​ൽ​കി.​ ​ഇ​ന്ന് ​ഉ​ച്ച​യോ​ടെ​ ​കു​ട്ടി​യെ​ ​ഏ​റ്റു​വാ​ങ്ങി​ ​സം​ഘം​ ​പു​റ​പ്പെ​ടും. വി​മാ​ന​ ​ടി​ക്ക​റ്റ് ​എ​ടു​ത്തു​ന​ൽ​കാ​മെ​ന്ന് ​മ​ല​യാ​ളി​ ​അ​സോ​സി​യേ​ഷ​ൻ​ ​വാ​ഗ്ദാ​നം​ ​ചെ​യ്‌​തി​രു​ന്നു.


Source link

Related Articles

Back to top button