ആഡംബരബോട്ട് ദുരന്തം: ആറാമത്തെ മൃതദേഹവും കണ്ടെത്തി
പലേർമോ: ഇറ്റലിയിലെ സിസിലി തീരത്ത് ആഡംബരബോട്ട് മുങ്ങി കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. ഇതോടെ തിങ്കളാഴ്ചത്തെ അപകടത്തിൽ കാണാതായ ആറു പേരുടെയും മൃതദേഹം കണ്ടെത്തി. ബ്രിട്ടീഷ് ശതകോടീശ്വരൻ മൈക്കിൾ ലിഞ്ച് അടക്കം അഞ്ചു പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ലിഞ്ചിന്റെ മകൾ ഹന്നയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. തട്ടിപ്പുകേസിൽ മൈക്കിൾ ലിഞ്ചിനെ യുഎസ് കോടതി കുറ്റവിമുക്തനാക്കിയതിന്റെ ആഘോഷം നടക്കുന്നതിനിടെ ബോട്ട് കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങുകയായിരുന്നു.
ലിഞ്ചിന്റെ സുഹൃത്തുക്കളടക്കം പത്തു യാത്രക്കാരും 12 ജീവനക്കാരുമാണു ബോട്ടിലുണ്ടായിരുന്നത്. 11 ജീവനക്കാരെയും നാലു യാത്രക്കാരെയും രക്ഷപ്പെടുത്താനായി. ഒരു ജീവനക്കാരന്റെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.
Source link