സരസ്വതി എന്റർപ്രൈസസിന്റെ 40-ാം വർഷികാഘോഷം തുടങ്ങി
തിരുവനന്തപുരം: ടൈൽസ്, സാനിറ്ററിവെയർ, ബാത്ത്റൂം ഫിറ്റിംഗ്സ്, കിച്ചൻ അക്സസറീസ് തുടങ്ങിയവയുടെ വിപണന രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച തിരുവനന്തപുരത്തെ പ്രമുഖ സ്ഥാപനമായ സരസ്വതി എന്റർപ്രൈസസ് 40-ാം വയസിലേക്ക്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 21 മുതൽ വമ്പിച്ച ഡിസ്കൗണ്ടും സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ 40 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
സെപ്തംബർ ഒന്ന് മുതൽ വിൽക്കുന്ന സാധനങ്ങളുടെ ബില്ലുകൾക്ക് സമ്മാന കൂപ്പണുകൾ ലഭിക്കും. ഷോറൂമുകളിൽ നിന്ന് സ്ഥിരമായി വാങ്ങുന്ന കോൺട്രാക്ടർമാർക്ക് ഡിസ്കൗണ്ട് കുപ്പണുകൾക്ക് പുറമേ വിദേശ രാജ്യങ്ങളിൽ ടൂർ പോകുന്നതിനുള്ള പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
1985 ആഗസ്റ്റ് ഒന്നുമുതലാണ് കുന്നുകുഴി വടയ്ക്കാട് സരസ്വതി എന്റർപ്രൈസസ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതിന് പിന്നാലെ പള്ളിപ്പുറത്ത് താമരക്കുളം, ഗവ. കണ്ണാശുപത്രിയ്ക്ക് സമീപം എന്നിവിടങ്ങളിലുള്ള ഷോറൂമുകളും പ്രവർത്തനം തുടങ്ങി. ലോക നിലവാരത്തിലുള്ള ആധുനിക സാനിറ്ററിവെയറുകളുടെയും ബാത്ത്റൂം ഫിറ്റിംഗ്സുകളുടെയും ടൈലുകളുടെയും വമ്പിച്ച ശേഖരവും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് ഇനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ:
സരസ്വതി എന്റർപ്രൈസസിന്റെ 40-ാം വാർഷികാഘോഷം സെറ സാനിറ്ററിവെയർ ലിമിറ്റഡിന്റെ സീനിയർ ജനറൽ മാനേജർ എൻ. ജയദീപ് ഉദ്ഘാടനം ചെയ്യുന്നു. സരസ്വതി എന്റർപ്രൈസസ് ഉടമകളായ വി. മോഹൻദാസ്, ശാന്താ മോഹൻ, ഐശ്വര്യ എസ്. ദാസ്, ആലിയ എസ്. ദാസ്, സുജിത്ത്, കോൺട്രാക്ടർ വി. സദാനന്ദൻ, ജൂഡ് ആന്റണി റോയി, സ്റ്റാഫ് പ്രതിനിധി സദാശിവൻ നായർ എന്നിവർ സമീപം
Source link