CINEMA

‘ആശീർവാദും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു’; മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ആന്റണി

‘ആശീർവാദും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു’; മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ആന്റണി | Antony Perumbavoor Mammootty | Antony Perumbavoor Wife | Neru Movie Audience Review | Neru Review | Neru Mohanlal Jeethu Jospeh | Jeethu Joseph Drishyam 2 | Drishyam 2 Hindi Collection | Drishyam 2 Hindi Trailer | Drishyam 2 | Drishyam 2 Kannada | Drishyam 2 Navya Nair | Drishyam 2 Akshay Khanna

‘ആശീർവാദും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു’; മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ആന്റണി

മനോരമ ലേഖകൻ

Published: August 23 , 2024 02:31 PM IST

1 minute Read

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ആന്റണി പെരുമ്പാവൂർ

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആന്റണി പെരുമ്പാവൂർ. ‘ആശീർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും കൈകോർക്കുന്നു’ എന്നാണ് ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്. 
‘അമ്മ’യും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച ‘മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024’ ഷോയിൽ വച്ചുള്ള ചിത്രങ്ങളാണിത്. മോഹൻലാൽ എടുത്തൊരു സെൽഫിയും ചിത്രങ്ങൾക്കൊപ്പം കാണാം. ചിത്രങ്ങളും അടിക്കുറിപ്പും വൈറലായതോടെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു സിനിമ വരുമോ എന്ന ചർച്ചയിലാണ് ആരാധകർ.

മലയാള സിനിമയുടെ അഭിമാനതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആമുഖ പ്രസംഗത്തോടെയാണ് അമ്മ- മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് ഷോയ്ക്ക് തുടക്കമായത്. താരരാജാക്കന്മാർ ഒന്നിച്ച പുരസ്കാര രാവിൽ മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി മലയാളികളുടെ പ്രിയതാരങ്ങൾ വേദിയിൽ നിറഞ്ഞപ്പോൾ കാണികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതിഗംഭീര ദൃശ്യവിരുന്നായി പുരസ്കാര രാവ്.  

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ എക്കാലവും രസിപ്പിച്ച നടൻ ജഗതി ശ്രീകുമാറിന് അൾട്ടിമേറ്റ് എന്റർടെയ്നർ പുരസ്കാരം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്നു സമ്മാനിച്ചു.

English Summary:
PHOTO: Mammootty, Mohanlal, & Antony Perumbavoor Spark MEGA-Project Rumors!

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-movie-antony-perumbavoor mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 6nvt9qhemvovjlm0r4jtom1eg1


Source link

Related Articles

Back to top button