കെന്നഡി പിന്മാറുന്നു
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ മത്സരരംഗത്തുനിന്നു പിന്മാറുമെന്നു റിപ്പോർട്ട്. അദ്ദേഹം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനു പിന്തുണ പ്രഖ്യാപിച്ചേക്കും. പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെങ്കിലും കെന്നഡി ജൂനിയറിനു ജനപിന്തുണ കുറവാണെന്നു സർവേകളിൽ വ്യക്തമായിരുന്നു. മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനും മുൻ അറ്റോർണി ജനറലുമായ റോബർട്ട് എഫ്. കെന്നഡിയുടെ മകനാണ് ഇദ്ദേഹം. പരിസ്ഥിതിവാദിയാണെങ്കിലും വാക്സിൻവിരുദ്ധ നിലപാടുകളാൽ കുപ്രസിദ്ധനാണ്. വെള്ളിയാഴ്ച അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്.
Source link