WORLD

കോടതിയെ മറികടക്കാൻ നിയമം; പ്രതിഷേധവുമായി ഇന്തോനേഷ്യൻ ജനത


ജ​​​ക്കാ​​​ർ​​​ത്ത: ചെ​​​റു​​​കി​​​ട പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന കോ​​​ട​​​തി​​​വി​​​ധി അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​യി ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്തം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നി​​​ർ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ പ്രാ​​​ദേ​​​ശി​​​ക അ​​​സം​​​ബ്ലി​​​ക​​​ളി​​​ൽ 20 ശ​​​ത​​​മാ​​​ന​​മെ​​​ങ്കി​​​ലും പ്രാ​​​തി​​നി​​​ധ്യം പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യാ​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി ബു​​​ധ​​​നാ​​​ഴ്ച റ​​​ദ്ദാ​​​ക്കി​​​യ​​​ത്. പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ക്കോ വി​​​ഡോ​​​ഡോ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം വി​​​ധി അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു മു​​​ന്നി​​​ൽ വ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​മു​​​ണ്ടാ​​​യി. യോ​​​ഗ്യ​​​ക​​​ർ​​​ത്ത, ബാ​​​ൻ​​​ഡും​​​ഗ്, പ​​​ഡാം​​​ഗ് ന​​​ഗ​​​ര​​​ങ്ങ​​​ളി​​ലും റാ​​​ലി​​​ക​​​ൾ അ​​​ര​​​ങ്ങേ​​​റി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള പ്രാ​​​യ​​​പ​​​രി​​​ധി 30 വ​​​യ​​​സാ​​​യി നി​​​ല​​​നി​​​ർ​​​ത്തി​​​യ കോ​​​ട​​​തി​​​ തീ​​​രു​​​മാ​​​നം മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വും സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ഡോ​​​ഡോ​​​യു​​​ടെ 29 വ​​​യ​​​സു​​​ള്ള ഇ​​​ള​​​യ മ​​​ക​​​നെ പ്രാ​​​ദേ​​​ശി​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സി​​​രി​​​പ്പി​​​ക്കാ​​​നാ​​​ണി​​​ത്. വി​​​ഡോ​​​ഡോ​​​യു​​​ടെ മൂ​​​ത്ത​​​മ​​​ക​​​ൻ ജി​​​ബ്രാ​​​നാ​​​ണ് അ​​​ടു​​​ത്ത വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന വി​​​ഡോ​​​ഡോ​​​യ്ക്കു പ​​​ക​​​രം പ്ര​​​ബോ​​​വോ സു​​​ബി​​​യാ​​​ന്തോ സ്ഥാ​​​ന​​​മേ​​​ൽ​​​ക്കും.


Source link

Related Articles

Back to top button