KERALAMLATEST NEWS
ഹേമ കമ്മിറ്റി റിപ്പോർട്ട്, ചെയ്യാൻ കഴിയുന്നത് ചെയ്യും: വനിത കമ്മിഷൻ
കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാദ്ധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിത കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. ഹൈക്കോടതി കമ്മിഷനെ കക്ഷി ചേർത്ത വിവരം മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. നോട്ടീസ് ലഭിച്ചാൽ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം ചെയ്യാൻ കഴിയുന്നത് ചെയ്യും. സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർക്കാൻ ആവശ്യപ്പെട്ട് കമ്മിഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരവും വേണം. പക്ഷേ നിലവിലെ നിയമവ്യവസ്ഥയിൽ സ്വമേധയാകേസെടുക്കാൻ കഴിയില്ല.
Source link