അമേരിക്കയിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റൺ നഗരത്തിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ സ്ഥാപിച്ചു. അമേരിക്കയിലെ മൂന്നാമത്തെ ഉയരമുള്ള പ്രതിമ, ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പ്രതിമ, ഇന്ത്യക്കു പുറത്തെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ എന്നീ ബഹുമതികൾ ഉണ്ട്.
ഹൂസ്റ്റണിലെ ഷുഗർലാൻഡിൽ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണു പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാച്യൂ ഓഫ് യൂണിയൻ ഹനുമാൻ മൂർത്തി എന്നാണു പേര്. 151 അടി ഉയരമുള്ള സ്വാതന്ത്ര്യപ്രതിമയാണ് അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രതിമ.
Source link