റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എന്തിന്, മൗനം വെടിയണം: സംഘടനകൾക്കെതിരെ സാന്ദ്ര തോമസ്
റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എന്തിന്, മൗനം വെടിയണം: സംഘടനകൾക്കെതിരെ സാന്ദ്ര തോമസ് | Sandra Thomas Hema Committee
റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എന്തിന്, മൗനം വെടിയണം: സംഘടനകൾക്കെതിരെ സാന്ദ്ര തോമസ്
മനോരമ ലേഖകൻ
Published: August 22 , 2024 10:16 AM IST
1 minute Read
സാന്ദ്ര തോമസ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയെന്ന ചോദ്യവുമായി നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. വിഷയത്തില്‍ സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
‘‘സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടി? അതിനർഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവർ ഗ്രൂപ്പിനെ കുറിച്ച് വർഷങ്ങൾക്കു മുൻപ് കോംപ്റ്റിറ്റിവ് കമ്മിഷൻ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്.
ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവർക്കും അറിയാം. ലോകസിനിമയ്ക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമ സംഘടനകൾക്കും പങ്കുണ്ട്, ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയും.
കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന് വ്യക്തമാക്കണം.’’–സാന്ദ്ര തോമസിന്റെ വാക്കുകൾ.
English Summary:
Hema Committee Report: Sandra Thomas Demands Action, Questions Film Organizations’ Silence
2ma0i4bf29e8e9rftdru3udh2d 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews mo-entertainment-movie-sandra-thomas mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link