SPORTS

ഐ​​സി​​സി ത​​ല​​പ്പ​​ത്തേ​​ക്ക് ജ​​യ് ഷാ?


ദു​​ബാ​​യ്/​​മും​​ബൈ: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ (ഐ​​സി​​സി) ചെ​​യ​​ർ​​മാ​​ൻ സ്ഥാ​​ന​​ത്തേ​​ക്ക് ബി​​സി​​സി​​ഐ (ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ണ്‍ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ) പ്ര​​സി​​ഡ​​ന്‍റ് ജ​​യ് ഷാ ​​എ​​ത്തി​​യേ​​ക്കു​​മെ​​ന്നു സൂ​​ച​​ന. നി​​ല​​വി​​ൽ ഐ​​സി​​സി ചെ​​യ​​ർ​​മാ​​ൻ ന്യൂ​​സി​​ല​​ൻ​​ഡു​​കാ​​ര​​നാ​​യ ഗ്രെ​​ഗ് ബാ​​ർ​​ക്ലേ​​യാ​​ണ്. അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റ് ത​​ല​​പ്പ​​ത്തു തു​​ട​​രാ​​ൻ താ​​ത്പ​​ര്യ​​മി​​ല്ലെ​​ന്ന് ബാ​​ർ​​ക്ലേ ഐ​​സി​​സി ഡ​​യ​​റ​​ക്ട​​ർ​​മാ​​രോ​​ട് പ​​റ​​ഞ്ഞ​​താ​​യാ​​ണു വി​​വ​​രം. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ ജ​​യ് ഷാ ​​ഐ​​സി​​സി ത​​ല​​വ​​നാ​​യേ​​ക്കു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​വ​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ​​കൂ​​ടി​​യാ​​ണ് മൂ​​ന്നാം ടേ​​മി​​നാ​​യി ബാ​​ർ​​ക്ലേ ശ്ര​​മി​​ക്കാ​​ത്ത​​ത്. ബാ​​ർ​​ക്ലേ​​യു​​ടെ കാ​​ലാ​​വ​​ധി 2024 ന​​വം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ക്കും. അ​​തോ​​ടെ പു​​തി​​യ ചെ​​യ​​ർ​​മാ​​നാ​​യി ജ​​യ് ഷാ ​​വ​​ന്നേ​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. 2020ൽ ​​ഐ​​സി​​സി ത​​ല​​വ​​നാ​​യ ബാ​​ർ​​ക്ലേ 2022ൽ ​​വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു.

അ​​ഞ്ചാം ഇ​​ന്ത്യ​​ക്കാ​​ര​​ൻ ഐ​​സി​​സി​​യു​​ടെ ത​​ല​​പ്പ​​ത്ത് എ​​ത്തു​​ന്ന അ​​ഞ്ചാ​​മ​​ത് ഇ​​ന്ത്യ​​ക്കാ​​ര​​ൻ എ​​ന്ന നേ​​ട്ട​​ത്തി​​ലേ​​ക്കാ​​ണ് ജ​​യ് ഷാ ​​അ​​ടു​​ക്കു​​ന്ന​​ത്. ജ​​ഗ്‌മോഹ​​ൻ ഡാ​​ൽ​​മി​​യ (1997-2000), ശ​​ര​​ത് പ​​വാ​​ർ (2010-12), എ​​ൻ. ശ്രീ​​നി​​വാ​​സ​​ൻ (2014-15), ശ​​ശാ​​ങ്ക് മ​​നോ​​ഹ​​ർ (2015-20) എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ഐ​​സി​​സി ത​​ല​​പ്പ​​ത്ത് എ​​ത്തി​​യ​​വ​​ർ. ഈ ​​ന​​വം​​ബ​​റി​​ൽ ഐ​​സി​​സി ത​​ല​​പ്പ​​ത്തെ​​ത്തി​​യാ​​ൽ ഈ ​​സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ​​യാ​​ൾ എ​​ന്ന നേ​​ട്ട​​വും ജ​​യ് ഷാ​​യ്ക്കു ല​​ഭി​​ക്കും.


Source link

Related Articles

Back to top button