KERALAMLATEST NEWS

അർജുനെ കണ്ടെത്താൻ ഡ്രെഡ്‌ജർ എത്തിക്കും: ഗംഗാവലിയിൽ കയറും ലോഹവും കണ്ടെത്തി

നാവികസേന കണ്ടെത്തിയ ലോഹഭാഗങ്ങൾ, ഗിയർ ബോക്സിലെ പൽ ചക്രങ്ങൾ, അർജുന്റെ ലോറിയിലെ മരങ്ങൾ കെട്ടിയ കയറുകൾ

അങ്കോള (ഉത്തര കർണാടക): മണ്ണിടിച്ചിലിൽ കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് തിങ്കളാഴ്ച ഗോവയിൽ നിന്ന് ഡ്രെഡ്ജറെത്തിക്കും. ഇതിനായി അമ്പത് ലക്ഷം രൂപ കർണാടക സർക്കാർ നൽകും. ഇന്നലെ ഐ.ബിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഇന്നലെ രാവിലെ എട്ട് മണി മുതൽ മുങ്ങൽ വിദഗ്‌ദ്ധൻ ഈശ്വർ മൽപ്പെയും പത്തിനുശേഷം നാവിക സേനയും ഗംഗാവലി പുഴയിൽ നടത്തിയ പരിശോധനയിൽ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം, ഗിയർ ബോക്സിലെ രണ്ട് പൽ ചക്രം, മരങ്ങൾ ബന്ധിപ്പിച്ചിരുന്ന കയറുകൾ എന്നിവ കണ്ടെത്തി. ഉച്ചയോടെ ലോറിയുടെ മഡ്ഗാർഡെന്ന് തോന്നിക്കുന്ന വലിയ ലോഹ ഭാഗവും കിട്ടി. പഴക്കമുള്ളതിനാൽ ഇത് അർജുന്റെ ലോറിയുടേതല്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ലോറി ഉടമ മനാഫ് പറഞ്ഞു. ഒലിച്ചു പോയ ടാങ്കർ ലോറിക്ക് 10 വർഷത്തെ പഴക്കമുണ്ട്. ലോഹ ഭാഗം ആ ലോറിയുടേതാകാമെന്നും അദ്ദേഹം പറഞ്ഞു. ലോഹഭാഗം പരിശോധിക്കാൻ കമ്പനിയിലേക്ക് അയച്ചിട്ടുണ്ട്. നാവികേ സേന കണ്ടെത്തിയ കയർ അർജുന്റെ വാഹനത്തിലേതാണെന്നും താനാണ് വാങ്ങി നൽകിയതെന്നും മനാഫ് സ്ഥിരീകരിച്ചു. ലോറിയുടെ ഹൈഡ്രോളിക് ജാക്കി കിട്ടിയ 100 മീറ്റർ ദൂരത്തിൽ നിന്നാണ് ലോഹഭാഗം കണ്ടെത്തിയത്.

ദൗ​ത്യം​ ​ഇ​നി​ ​നാ​ളെ

ഷി​രൂ​ർ​ ​ഗം​ഗാ​വ​ലി​ ​പു​ഴ​യി​ൽ​ ​ഇ​നി​ ​തി​ര​ച്ചി​ൽ​ ​ദൗ​ത്യം​ ​നാ​ളെ​ ​ആ​ണ് ​ഉ​ണ്ടാ​വു​ക.​ ​സ്വാ​ത​ന്ത്ര്യ​ ​ദി​നം​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഇ​ന്ന​ത്തെ​ ​തെര​ച്ചി​ൽ​ ​ഒ​ഴി​വാ​ക്കി​യ​തെ​ന്ന് ​ക​ർ​ണ്ണാ​ട​ക​ ​ഫി​ഷ​റീ​സ് ​മ​ന്ത്രി​ ​മം​ഗ​ള​ ​വൈ​ദ്യ​ ​അ​റി​യി​ച്ചു.
അതേസമയം ഇന്നലെ വൈ​കു​ന്നേ​രം​ ​ആ​റോ​ടെ​ ​നേ​വി​യു​ടെ​ ​സ്‌​കൂ​ബ​ ​ഡൈ​വേ​ഴ്സ് ​കാ​ർ​വാ​ർ​ ​എം.​എ​ൽ.​എ​ ​സ​തീ​ഷ് ​കൃ​ഷ്ണ​ ​സെ​യി​ൽ,​ ​മ​ഞ്ചേ​ശ്വ​രം​ ​എം.​എ​ൽ.​എ​ ​എ.​കെ.​എം.​ ​അ​ഷ​റ​ഫ്,​ ​ഈ​ശ്വ​ർ​ ​മ​ൽ​പ്പെ​ ​എ​ന്നി​രു​മാ​യി​ ​ഗം​ഗാ​വ​ലി​യി​ൽ​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി.​ ​എ​സ്.​ഡി.​ആ​ർ.​എ​ഫ്,​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫ് ​സം​ഘ​വും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​നാ​വി​ക​സേ​ന​യെ​ ​തി​ര​ച്ചി​ലി​ൽ​ ​നി​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.


Source link

Related Articles

Back to top button