CINEMA

‘സൂപ്പർ സ്റ്റാർ’ എന്നു വിളിച്ച് ക്ഷണിച്ചു: വേദിയിൽ കയറാതെ ബൈജുവിന്റെ പ്രതിഷേധം

‘സൂപ്പർ സ്റ്റാർ’ എന്നു വിളിച്ച് ക്ഷണിച്ചു: വേദിയിൽ കയറാതെ ബൈജുവിന്റെ പ്രതിഷേധം | Baiju Santhosh Super Star

‘സൂപ്പർ സ്റ്റാർ’ എന്നു വിളിച്ച് ക്ഷണിച്ചു: വേദിയിൽ കയറാതെ ബൈജുവിന്റെ പ്രതിഷേധം

മനോരമ ലേഖകൻ

Published: August 21 , 2024 12:03 PM IST

1 minute Read

ബൈജു സന്തോഷ്

സൂപ്പർ സ്റ്റാർ എന്ന് സംബോധന ചെയ്തു വേദിയിലേക്ക് ക്ഷണിച്ച അവതാരകയോട്  പ്രതിഷേധിച്ച് നടൻ ബൈജു. ‘സൂപ്പർ സ്റ്റാർ’ എന്ന വിശേഷണം മാറ്റി പറഞ്ഞാൽ മാത്രമേ താൻ വേദിയിലേക്കു വരൂ എന്ന് ബൈജു പറയുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 
അടുത്തിടെ റിലീസ് ആയ ഹിറ്റ് ചിത്രം നുണക്കുഴിയുടെ സക്സസ് ഇവന്റിലാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷങ്ങൾ പിറന്നത്. സൂപ്പർ സ്റ്റാർ ബൈജു എന്ന് സംബോധന ചെയ്തു തന്നെ വേദിയിലേക്കു ക്ഷണിച്ച അവതാരകയോട് അപ്പോൾ തന്നെ തന്റെ പ്രതിേഷധം ബൈജു അറിയിക്കുകയായിരുന്നു.

“അവരോടു തിരുത്തി പറയാൻ പറ” എന്ന് ബൈജു പറയുന്നതും വിഡിയോയിൽ കേൾക്കാം.  പിന്നീട് അവതാരക ക്ഷമ ചോദിച്ചതിന് ശേഷം “ഞാൻ അങ്ങയെ കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് എനിക്ക് അങ്ങ് സൂപ്പർസ്റ്റാർ ആണ്” എന്നുപറഞ്ഞുകൊണ്ട് വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.  ഉടൻ തന്നെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഒരു സൂപ്പർ താരത്തിന്റെ ഗാംഭീര്യത്തോടെ ആരാധകരെ കൈവീശി കാണിച്ചുകൊണ്ട് ബൈജു വേദിയിലെത്തി. കാണികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ബൈജുവിനെ സ്വീകരിച്ചത്.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനായെത്തിയ നുണക്കുഴി എന്ന ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ ആയി എത്തിയ ബൈജുവിന്റെ വേഷം ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുയാണത്. ഗ്രേസ് ആന്റണി, സിദ്ദിഖ്, നിഖില വിമൽ, അജു വർഗീസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ് തുടങ്ങിയവർ അഭിനയിച്ച ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ്.

English Summary:
Don’t Call Me Superstar!”: Actor Baiju’s On-Stage Protest Goes Viral

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-actor-baiju 2mhs2eum6gup4r3jbm303nbgh3 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button