ഗാർഹിക പീഡനക്കേസ്; ഹോളിവുഡ് നടൻ മൈക്കിൾ മാഡ്സൺ അറസ്റ്റിൽ
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ മൈക്കിൾ മാഡ്സൺ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായി. ഭാര്യ ഡിഅന്നായുടെ പരാതിയിലാണു പോലീസ് നടപടിയെന്നു റിപ്പോർട്ടുകളിൽ പറയുന്നു. പിടിച്ച് ഉന്തിയെന്നും വീട്ടിൽ പൂട്ടിയിട്ടെന്നും ആരോപിച്ച് ഭാര്യ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
മാഡ്സനെ 20,000 ഡോളറിന്റെ ജാമ്യത്തിൽ പുറത്തുവിട്ടു. ദന്പതികൾ തമ്മിൽ തർക്കമുണ്ടായതാണെന്നു മാഡ്സന്റെ പ്രതിനിധി അറിയിച്ചു. 28 വർഷമായി ഇരുവരും വിവാഹിതരായിട്ട്. കിൽ ബിൽ, റിസർവോയർ ഡോഗ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണു മാഡ്സൺ
Source link