SPORTS

2023 സീസൺ ഐ​​പി​​എ​​ല്ലി​​ൽ​​നി​​ന്ന് ബി​​സി​​സി​​ഐ​​യു​​ടെ ലാ​​ഭം 5,000 കോ​​ടി​​യി​​ല​​ധി​​കം


മും​​ബൈ: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലൂ​​ടെ ബി​​സി​​സി​​ഐ (ബോ​​ർ​​ഡ് ഓ​​ഫ് ക​​ണ്‍​ട്രോ​​ൾ ഫോ​​ർ ക്രി​​ക്ക​​റ്റ് ഇ​​ൻ ഇ​​ന്ത്യ) സ്വ​​ന്ത​​മാ​​ക്കി​​യ ലാ​​ഭം കേ​​ട്ടാ​​ൻ ഞെ​​ട്ടും. പു​​റ​​ത്തു വ​​ന്നി​​രി​​ക്കു​​ന്ന ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം 2022 ഐ​​പി​​എ​​ല്ലി​​നേ​​ക്കാ​​ൾ ലാ​​ഭ​​ത്തി​​ൽ 116 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണ് 2023ൽ ​​ബി​​സി​​സി​​ഐ​​ക്കു ല​​ഭി​​ച്ച​​ത്. ഓ​​രോ വ​​ർ​​ഷ​​വും ലാ​​ഭ​​വ​​ർ​​ധ​​ന​​വ് സാ​​ധാ​​ര​​ണ​​യാ​​യി ബി​​സി​​സി​​ഐ​​ക്കു ല​​ഭി​​ക്കു​​ന്ന​​തു പ​​തി​​വാ​​ണ്. എ​​ന്നാ​​ൽ, 2023 സീ​​സ​​ണി​​ൽ അ​​ത് 100 ശ​​ത​​മാ​​ന​​ത്തി​​ൽ അ​​ധി​​കം ക​​ട​​ന്നു എ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. വ​​രു​​മാ​​നം 11,769 കോ​​ടി 2023 ഐ​​പി​​എ​​ല്ലി​​ൽ ബി​​സി​​സി​​ഐ​​യു​​ടെ വ​​രു​​മാ​​നം 11,769 കോ​​ടി രൂ​​പ​​യാ​​ണ്. സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ത​​ല​​മ​​ര​​യ്ക്കു​​ന്ന ക​​ണ​​ക്ക്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​ക്കാ​​ൾ 78 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​വാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. വ​​രു​​മാ​​നം വ​​ർ​​ധി​​ച്ച​​തു​​പോ​​ലെ 2023 സീ​​സ​​ണി​​ൽ ചെ​​ല​​വും കൂ​​ടി​​യി​​ട്ടു​​ണ്ട്. ചെ​​ല​​വ് 66 ശ​​ത​​മാ​​ന​​മാ​​യാ​​ണ് വ​​ർ​​ധി​​ച്ച​​ത്. അ​​താ​​യ​​ത് 6,648 കോ​​ടി രൂ​​പ 2023 ഐ​​പി​​എ​​ല്ലി​​ന്‍റെ ന​​ട​​ത്തി​​പ്പി​​നാ​​യി ബി​​സി​​സി​​ഐ മു​​ട​​ക്കി. അ​​താ​​യ​​ത് ലാ​​ഭം 5121 കോ​​ടി രൂ​​പ. 2022-23 വാ​​ർ​​ഷി​​ക സാ​​ന്പ​​ത്തി​​ക ക​​ണ​​ക്കി​​ൽ ബി​​സി​​സി​​ഐ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​താ​​ണ് ഈ ​​വി​​വ​​ര​​ങ്ങ​​ൾ. ബി​​സി​​സി​​ഐ​​യു​​ടെ വ​​രു​​മാ​​നം കു​​ത്ത​​നെ ഉ​​യ​​ർ​​ത്തി​​യ​​ത് സം​​പ്രേ​​ഷ​​ണാ​​വ​​കാ​​ശ​​ങ്ങ​​ളി​​ലൂ​​ടെ വ​​ന്നു​​ചേ​​ർ​​ന്ന 48,390 കോ​​ടി രൂ​​പ​​യാ​​ണ്. 2023-27 കാ​​ല​​ഘ​​ട്ട​​ത്തി​​ലേ​​ക്കു​​ള്ള മീ​​ഡി​​യ റൈ​​റ്റാ​​ണ് ഈ ​​തു​​ക​​യ്ക്കു ബി​​സി​​സി​​ഐ വി​​റ്റ​​ത്. ഡി​​സ്നി സ്റ്റാ​​റി​​നാ​​ണ് (സ്റ്റാ​​ർ സ്പോ​​ർ​​ട്സ്) ഐ​​പി​​എ​​ൽ ടി​​വി സം​​പ്രേ​​ഷ​​ണ അ​​വ​​കാ​​ശം. 2023-27 കാ​​ല​​ഘ​​ട്ട​​ത്തി​​ലേ​​ക്കാ​​യി 23,575 കോ​​ടി രൂ​​പ​​യാ​​ണ് ഈ ​​അ​​വ​​കാ​​ശം സ്വ​​ന്ത​​മാ​​ക്കാ​​നാ​​യി ഡി​​സ്നി സ്റ്റാ​​ർ മു​​ട​​ക്കി​​യ​​ത്. റി​​ലയ​​ൻ​​സി​​ന്‍റെ കീ​​ഴി​​ലു​​ള്ള വ​​യാ​​കോം 18ന്‍റെ ഭാ​​ഗ​​മാ​​യ ജി​​യൊ​​സി​​നി​​മ​​യ്ക്കാ​​ണ് ഐ​​പി​​എ​​ൽ ഡി​​ജി​​റ്റ​​ൽ അ​​വ​​കാ​​ശം. 23,758 കോ​​ടി രൂ​​പ മു​​ട​​ക്കി​​യാ​​ണ് ജി​​യൊ​​സി​​നി​​മ 2023-27 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഐ​​പി​​എ​​ൽ ഡി​​ജി​​റ്റ​​ൽ സം​​പ്രേ​​ഷ​​ണം ന​​ട​​ത്തു​​ക. ഈ ​​ര​​ണ്ട് ക​​രാ​​റു​​ക​​ളാ​​ണ് ഐ​​പി​​എ​​ല്ലി​​ലൂ​​ടെ ബി​​സി​​സി​​ഐ​​യു​​ടെ വ​​രു​​മാ​​നം കു​​ത്ത​​നെ വ​​ർ​​ധി​​പ്പി​​ച്ച​​ത്. 2023ൽ ​​ടി​​വി, ഡി​​ജി​​റ്റ​​ൽ സം​​പ്രേ​​ഷ​​ണ അ​​വ​​കാ​​ശം വി​​റ്റ​​തി​​ലൂ​​ടെ മാ​​ത്രം ബി​​സി​​സി​​ഐ​​യു​​ടെ വ​​രു​​മാ​​നം 8,744 കോ​​ടി രൂ​​പ​​യാ​​ണ്. 2022ൽ ​​അ​​ത് 3,780 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​യി​​രു​​ന്നു. ഫ്രാ​​ഞ്ചൈ​​സി, സ്പോ​​ണ്‍​സ​​ർ

ടി​​വി, ഡി​​ജി​​റ്റ​​ൽ വി​​ത​​ര​​ണാ​​വ​​കാ​​ശം വി​​റ്റ​​തി​​ലൂ​​ടെ മാ​​ത്ര​​മ​​ല്ല ഐ​​പി​​എ​​ല്ലി​​ൽ​​നി​​ന്ന് ബി​​സി​​സി​​ഐ​​ക്കു പ​​ണ​​മെ​​ത്തു​​ന്ന​​ത്. ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ, സ്പോ​​ണ്‍​സ​​ർ​​ഷി​​പ് എന്നിവ വ​​ഴി​​യും പ​​ണം എ​​ത്തും. ഈ ​​ര​​ണ്ടു കാ​​ര്യ​​ങ്ങ​​ളി​​ലും 2022 സീ​​സ​​ണി​​നേ​​ക്കാ​​ൾ വ​​രു​​മാ​​നം വ​​ർ​​ധി​​ച്ചു എ​​ന്നും ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. 2023 ഐ​​പി​​എ​​ല്ലി​​ൽ ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ വ​​ഴി ബി​​സി​​സി​​ഐ​​ക്കു ല​​ഭി​​ച്ച​​ത് 2,117 കോ​​ടി രൂ​​പ​​യാ​​ണ്. 2022 സീ​​സ​​ണി​​ൽ അ​​ത് 1,730 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു, വ​​ന്ന​​ത് 22 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​വ്. 2022നെ ​​അ​​പേ​​ക്ഷി​​ച്ച് 2023ൽ ​​സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​ലൂ​​ടെ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​രു​​മാ​​ന വ​​ർ​​ധ​​ന​​വു​​മു​​ണ്ടാ​​യി. 2023ൽ ​​സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​ലൂ​​ടെ ല​​ഭി​​ച്ച​​ത് 847 കോ​​ടി രൂ​​പ​​യാ​​ണ്. വ​​നി​​താ ലീ​​ഗും ലാ​​ഭം 2023ൽ ​​അ​​ര​​ങ്ങേ​​റി​​യ പ്ര​​ഥ​​മ വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗും (ഡ​​ബ്ല്യു​​പി​​എ​​ൽ) ലാ​​ഭത്തി​​ലാ​​യി​​രു​​ന്നു എ​​ന്നാ​​ണ് ബി​​സി​​സി​​ഐ വാ​​ർ​​ഷി​​ക ക​​ണ​​ക്കു വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. 377 കോ​​ടി രൂ​​പ​​യാ​​ണ് ലാ​​ഭ​​മാ​​യി മാ​​ത്രം ഡ​​ബ്ല്യു​​പി​​എ​​ല്ലി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന സീ​​സ​​ണി​​ൽ ബി​​സി​​സി​​ഐ അ​​ക്കൗ​​ണ്ടി​​ൽ എ​​ത്തി​​യ​​ത്. സം​​പ്രേ​​ഷ​​ണം, ഫ്രാ​​ഞ്ചൈ​​സി ഫീ​​സ്, സ്പോ​​ണ്‍​സ​​ർ​​ഷി​​പ് തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ബോ​​ർ​​ഡി​​നു കി​​ട്ടി​​യ​​ത് 636 കോ​​ടി രൂ​​പ. ചെ​​ല​​വാ​​യ​​ത് 259 കോ​​ടി രൂ​​പ​​യും. പു​​രു​​ഷ ട്വ​​ന്‍റി-20 ലീ​​ഗി​​നു മാ​​ത്ര​​മ​​ല്ല, വ​​നി​​താ ലീ​​ഗി​​നും ഇ​​ന്ത്യ​​യി​​ൽ വേ​​രോ​​ട്ട​​മു​​ണ്ടെ​​ന്ന് അ​​ടി​​വ​​ര​​യി​​ടു​​ന്ന​​താ​​ണ് ഈ ​​ലാ​​ഭ​​ക​​ണ​​ക്ക്. ബാ​​ങ്ക് ബാ​​ല​​ൻ​​സ് 16,493 കോ​​ടി രൂപ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ​​ന്പ​​ത്തു​​ള്ള ക്രി​​ക്ക​​റ്റ് ഭ​​ര​​ണ കേ​​ന്ദ്ര​​മാ​​ണ് ബി​​സി​​സി​​ഐ. 2023 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ബി​​സി​​സി​​ഐ​​യു​​ടെ ബാ​​ങ്ക് ബാ​​ല​​ൻ​​സ് 16,493.2 കോ​​ടി രൂ​​പ​​യാ​​ണ്. സേ​​വിം​​ഗ്, ക​​റ​​ന്‍റ്, എ​​ഫ്ഡി അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. 2022ൽ ​​ഇ​​ത് 10,991.29 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. ലാ​​ഭം കു​​മി​​ഞ്ഞു കൂ​​ടു​​ന്ന​​ത​​നു​​സ​​രി​​ച്ച് പ​​ണം കൈ​​യ​​യ​​ച്ചു ന​​ൽ​​കാ​​നും ബി​​സി​​സി​​ഐ​​ക്കു മ​​ടി​​യി​​ല്ല. 2023ൽ ​​ഐ​​പി​​എ​​ൽ ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ​​ക്കാ​​യി ബി​​സി​​സി​​ഐ ലാ​​ഭ​​വി​​ഹി​​ത​​മാ​​യി ന​​ൽ​​കി​​യ​​ത് 4,670 കോ​​ടി രൂ​​പ​​യാ​​ണ്. 2022ൽ ​​ഇ​​ത് 2,205 കോ​​ടി മാ​​ത്ര​​മാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, 2024 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീ​​മി​​ന് ബി​​സി​​സി​​ഐ 125 കോ​​ടി രൂ​​പ സ​​മ്മാ​​നി​​ക്കു​​ക​​പോ​​ലും ചെ​​യ്തു.


Source link

Related Articles

Back to top button