BUSINESS

സം​​​സ്ഥാ​​​ന​​​ത്ത് സം​​​രം​​​ഭ​​​ങ്ങ​​​ള്‍ കു​​​റ​​​യു​​​ന്നു

അ​​​നി​​​ല്‍ തോ​​​മ​​​സ് കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വ്യ​​​വ​​​സാ​​​യ​​സം​​​രം​​​ഭ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്നു​​​വെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴും ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​മാ​​യി സം​​​രം​​​ഭ​​​ങ്ങ​​​ള്‍ കു​​​റ​​​ഞ്ഞു​​വ​​രു​​ന്ന​​​താ​​​യി സ​​​ര്‍​ക്കാ​​​ര്‍ രേ​​​ഖ​​​ക​​​ള്‍. ‘എ​​​ന്‍റെ സം​​​രം​​​ഭം നാ​​​ടി​​​ന്‍റെ അ​​​ഭി​​​മാ​​​നം’ എ​​​ന്ന ടാ​​​ഗ്‌​​​ലൈ​​​നോ​​​ടെ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ന്‍റെ ഇ​​​യ​​​ര്‍ ഓ​​​ഫ് എ​​​ന്‍റ​​​ര്‍​പ്രൈ​​​സ​​​സ് സൂ​​​ചി​​​ക​​​യി​​​ല്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ള്ള മൂ​​​ന്ന് സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​താ​​​യി വ്യ​​ക്ത​​മാ​​കു​​ന്ന​​​ത്. 2022-23 വ​​​ര്‍​ഷ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 1,39,839 സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ല്‍, 2023-24ൽ ​​ഇ​​ത് 1,03,596 ആ​​​യി കു​​​റ​​​ഞ്ഞു. ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ ഇ​​​തു​​​വ​​​രെ 31,571 സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​ണു ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ആ​​​ദ്യ വ​​​ര്‍​ഷ​​​ത്തി​​​ല്‍നി​​​ന്ന് ര​​​ണ്ടാം വ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്ക് 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ 32 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും കു​​​റ​​​വ്. 2022-23ല്‍ ​​​കൂ​​​ടു​​​ത​​​ല്‍ സം​​​രം​​​ഭ​​​ങ്ങ​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല ഒ​​​രു വ​​​ര്‍​ഷം പി​​​ന്നി​​​ട്ട​​​പ്പോ​​​ള്‍ മൂ​​​ന്നാ​​​മ​​​താ​​​യി. ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​മാ​​​ക​​​ട്ടെ അ​​​ഞ്ചാം സ്ഥാ​​​ന​​​ത്തും. നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കി​​​ലും ത​​ല​​സ്ഥാ​​ന ജി​​ല്ല​​യ്ക്ക് കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യി. ആ​​​ദ്യ വ​​​ര്‍​ഷം 840 കോ​​​ടി​​​യാ​​​ണു 14,434 സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ലാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 10,056 സം​​​രം​​​ഭ​​​ങ്ങ​​​ളാ​​​യി കു​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ കി​​​ട്ടി​​​യ​​​താ​​​ക​​​ട്ടെ 518 കോ​​​ടി​​​യും. ഈ ​​​വ​​​ര്‍​ഷം 2,669 സം​​​രം​​​ഭ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 135.57 കോ​​​ടി മാ​​ത്രം. അ​​​തേ​​​സ​​​മ​​​യം, വ്യ​​​വ​​​സാ​​​യ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ എ​​​റ​​​ണാ​​​കു​​​ളം ആ​​​ദ്യ വ​​​ര്‍​ഷം ര​​​ണ്ടാ​​​മ​​​താ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ 10,437 സം​​​രം​​​ഭ​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​ന്നാ​​​മ​​​തെ​​​ത്തി. നി​​​ക്ഷേ​​​പ​​​മാ​​​ക​​​ട്ടെ, 1013.77 കോ​​​ടി​​​യും.

ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും നി​​​ക്ഷേ​​​പം 322.87 കോ​​​ടി​​​യി​​​ലേ​​​ക്ക് താ​​​ഴ്ന്ന് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്ക് പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു. 3,451 സം​​​രം​​​ഭ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ​​​യും 3,428 സം​​​രം​​​ഭ​​​ങ്ങ​​​ളു​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ടു​​​മാ​​​ണ് ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തി​​​ല്‍ പു​​​രു​​​ഷ​​സം​​​രം​​​ഭ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും സ്ത്രീ ​​സം​​​രം​​​ഭ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും കു​​​റ​​​വു​​​ണ്ടാ​​​യി. കാ​​ന്പ​​യി​​ൻ തു​​ട​​രും: മ​​ന്ത്രി രാ​​ജീ​​വ് സം​​​രം​​​ഭ​​​ക​​​വ​​​ര്‍​ഷ കാ​​​മ്പ​​​യി​​​ന്‍ തു​​​ട​​​ര്‍​ന്നു​​​ള്ള വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ അ​​​തേ തീ​​​വ്ര​​​ത​​​യി​​​ല്‍ മു​​​ന്നോ​​​ട്ടു​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​തെ പോ​​​യ​​​താ​​​ണ് പു​​​തി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യാ​​​ന്‍ ഇ​​​ട​​​യാ​​​യ​​​തെ​​ന്ന് വ്യ​​വ​​സാ​​യ മ​​ന്ത്രി രാ​​ജീ​​വ്. എ​​​ങ്കി​​​ലും 2022ന് ​​​മു​​​ന്പു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തേ​​​ക്കാ​​​ള്‍ കേ​​​ര​​​ളം വ​​​ലി​​​യ മു​​​ന്നേ​​​റ്റ​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്. ശ​​​രാ​​​ശ​​​രി 12,000 സം​​​രം​​​ഭ​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു 2022നു മു​​​മ്പ് പു​​​തു​​​താ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്ന​​​ത്. 2022-23 സം​​​രം​​​ഭ​​ക​​വ​​​ര്‍​ഷ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് തീ​​​വ്ര​​​യ​​​ജ്ഞ​​​ത്തി​​​ലൂ​​​ടെ 1.39 ല​​​ക്ഷം പു​​​തി​​​യ വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റു​​​ക​​​ള്‍ തു​​​ട​​​ങ്ങാ​​​നാ​​​യി. കാ​​​മ്പ​​​യി​​​ന്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നെ​​ങ്കി​​​ലും വ​​​രും വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലും തു​​​ട​​​രാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. വ​​​ര്‍​ഷം ഒ​​​രു ല​​​ക്ഷം സം​​​രം​​​ഭ​​​ങ്ങ​​​ള്‍ എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴും മു​​​ന്നോ​​​ട്ടു​​നീ​​​ങ്ങു​​​ന്ന​​​ത്. -മ​​ന്ത്രി പ​​റ​​ഞ്ഞു.

Source link

Related Articles

Back to top button