മാറ്റി വച്ച 70 പേജുകളിൽ നിന്ന് വൃത്തിയാക്കൽ തുടങ്ങണം: ഹരീഷ് പേരടി
മാറ്റി വച്ച 70 പേജുകളിൽ നിന്ന് വൃത്തിയാക്കൽ തുടങ്ങണം: ഹരീഷ് പേരടി | Hareesh Peradi
മാറ്റി വച്ച 70 പേജുകളിൽ നിന്ന് വൃത്തിയാക്കൽ തുടങ്ങണം: ഹരീഷ് പേരടി
മനോരമ ലേഖിക
Published: August 20 , 2024 03:20 PM IST
1 minute Read
ഡബ്ല്യു.സി.സിയിലെ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ച് നടൻ ഹരീഷ് പേരടി. പോരാളികൾക്ക് അഭിവാദ്യങ്ങൾ എന്ന തലക്കെട്ടിനൊപ്പം റീമ കല്ലിങ്കൽ പാർവതി തിരുവോത്ത് അഞ്ജലി മേനോൻ തുടങ്ങിയവർ ഉൾപ്പെടുന്ന ഡബ്ല്യു.സി.സി അംഗങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ‘നിലപാടിന്റെ കരുത്തിന് ഒരേ ഒരു പേര് ഡബ്ല്യു.സി.സി’ എന്ന കുറിപ്പ് ഹരീഷ് പേരടി പങ്കുവച്ചത്. നടി ആക്രമിക്കപ്പെട്ടതിനു ശേഷം നട്ടെല്ലുള്ള ഒരുകൂട്ടം പെൺകുട്ടികൾ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇതെന്നും ആ പെൺകുട്ടികളാണ് ശരി എന്ന് വ്യക്തമായെന്നും ഹരീഷ് മാധ്യമങ്ങളോടു പറഞ്ഞു.
‘ഒരു ചാക്കിൽ ഉപ്പാണോ പഞ്ചസാര ആണോ എന്നുള്ളത് മനസ്സിലാക്കാൻ മുഴുവൻ കഴിച്ചുനോക്കേണ്ട കാര്യമില്ല കാണുമ്പോൾ തന്നെ അറിയാം. നമ്മൾ ഒക്കെ കാത്തിരുന്ന ഒരു റിപ്പോർട്ട് ആണിത്. അഞ്ചു വർഷത്തോളം എന്തിനാണ് ഇത് പൂഴ്ത്തി വച്ചിരുന്നതെന്ന് അറിയില്ല. ആരെ പേടിച്ചിട്ടാണ് എന്നത് വ്യക്തമാക്കേണ്ടതാണ്. ഇത് പുറത്തേക്ക് വന്ന സ്ഥിതിക്ക് ഇതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നവർക്കെതിരെയുള്ള ഉചിതമായ നടപടികളാണ് പൊതുസമൂഹം കാത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിനു ശേഷം നട്ടെല്ലുള്ള ഒരു പറ്റം പെൺകുട്ടികളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി എന്ന സംഘടന ശക്തമായ പരാതി ഉന്നയിക്കുകയും ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിഷൻ എന്ന കമ്മിറ്റി ഉണ്ടാവുകയും ചെയ്തത്. ആ കമ്മിറ്റിയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ആ പെൺകുട്ടികളാണ് ശരി എന്നുള്ളത് കൂടി വ്യക്തമാകുന്ന സന്ദർഭമാണ് ഇത്. ക്‌ളീനിംഗ് തുടങ്ങേണ്ടത് എവിടെനിന്നാണെന്ന് ചോദിച്ചാൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ നിന്ന് മാറ്റി വച്ച എഴുപത് പേജുകൾ ഉണ്ടല്ലോ ആ എഴുപതു പേജുകളുടെ വരികൾക്കിടയിൽ നിന്നാണ് ആദ്യത്തെ വൃത്തിയാക്കൽ തുടങ്ങേണ്ടത്.’ ഹരീഷ് പേരടി പറഞ്ഞു.
English Summary:
Cleanup should start from the 70 pages that were set aside: Harish Peradi
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-hareeshperadi 7i6vtjfl1eb60ap94gmdhvli3u
Source link