CINEMA

‘ചിരിക്കണ ചിരി കണ്ടാ’: ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഷമ്മി തിലകന്റെ പോസ്റ്റ്

‘ചിരിക്കണ ചിരി കണ്ടാ’: ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഷമ്മി തിലകന്റെ പോസ്റ്റ് | Shammi Thilakan

‘ചിരിക്കണ ചിരി കണ്ടാ’: ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഷമ്മി തിലകന്റെ പോസ്റ്റ്

മനോരമ ലേഖിക

Published: August 20 , 2024 10:12 AM IST

1 minute Read

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ പരിഹാസ പോസ്റ്റുമായി നടൻ ഷമ്മി തിലകൻ. തന്റെ പിതാവായ നടൻ തിലകനൊപ്പമുള്ള ചിത്രവും ചെറിയൊരു കുറിപ്പും ചേർത്താണ് ഷമ്മി സിനിമയിലെ വിവിധ സംഘടനകൾക്കെതിരെ ഒളിയമ്പെയ്തത്.  
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ സിനിമയിലെ വിവിധ സംഘടനകൾക്ക് എതിരായ സാഹചര്യത്തിലാണ് താരത്തിന്റെ ഇൗ നീക്കം. ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘‘കള്ളൻ’’. ചിരിക്കണ ചിരി കണ്ടാ’ എന്ന കുറിപ്പിനൊപ്പം താനും പിതാവായ തിലകനും പൊട്ടിച്ചിരിക്കുന്ന ചിത്രം ഷമ്മി പങ്കു വച്ചു. ചിത്രത്തിന്റെ കമന്റ് ബോക്സിൽ ഷമ്മിയുടെ ധൈര്യത്തെ അഭിനന്ദിച്ചും അതിനെ പിന്തുണച്ചും നിരവധി ആളുകളാണ് കുറിപ്പുകൾ ഇടുന്നത്. 

നേരത്തെ സംവിധായകൻ വിനയനും ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തിലകനെയും തന്നെയും വിലക്കിയതിനെക്കുറിച്ചും പിന്നീടുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് ഒാർമിപ്പിച്ചുമാണ് വിനയൻ ഇക്കാര്യത്തിൽ തന്റെ നിലപാട് വെളിപ്പെടുത്തിയത്. 

English Summary:
”See my father smiles”;Shammi Thilakan’s post after the Hema Committee report

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie mo-news-common-hema-commission-report mo-entertainment-movie-shammi-thilakan 301od545t4vesv0pif4c93710r f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-thilakan


Source link

Related Articles

Back to top button