WORLD

ബംഗ്ലാദേശ് മുൻ വിദേശകാര്യ മന്ത്രി ദി​​പു മോ​​നി​​ അറസ്റ്റിൽ


ധാ​​ക്ക: മു​​തി​​ർ​​ന്ന ബി​​എ​​ൻ​​പി നേ​​താ​​വി​​ന്‍റെ വീ​​ട് ആ​​ക്ര​​മി​​ച്ചു​​വെ​​ന്ന കേ​​സി​​ൽ മു​​ൻ ബം​​ഗ്ലാ​​ദേ​​ശ് വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യും അ​​വാ​​മി ലീ​​ഗ് വ​​നി​​താ നേ​​താ​​വു​​മാ​​യ ദി​​പു മോ​​നി​​യെ(58) അ​​റ​​സ്റ്റ് ചെ​​യ്തു. ധാ​​ക്ക​​യി​​ൽ​​നി​​ന്നാ​​ണ് മോ​​നി പി​​ടി​​യി​​ലാ​​യ​​ത്. ഓ​​ഗ​​സ്റ്റ് 15ന് ​​ച​​ന്ദ്പു​​രി​​ലാ​​ണ് മോ​​നി​​ക്കും സ​​ഹോ​​ദ​​ര​​നും എ​​തി​​രേ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്. ബി​​എ​​ൻ​​പി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഷേ​​ഖ് ഫ​​രി​​ദ് അ​​ഹ​​മ്മ​​ദ് മ​​ണി​​ക്കി​​ന്‍റെ വീ​​ട് ആ​​ക്ര​​മി​​ച്ചു​​വെ​​ന്നാ​​ണ് കേ​​സ്.

ജൂ​​ലൈ 18ന് ​​ആ​​ക്ര​​മ​​ണം ന​​ട​​ന്ന​​പ്പോ​​ൾ ചി​​കി​​ത്സ​​യ്ക്കാ​​യി മ​​ണി​​ക് വി​​ദേ​​ശ​​ത്താ​​യി​​രു​​ന്നു.


Source link

Related Articles

Back to top button