KERALAMLATEST NEWS

കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി ,​ കേന്ദ്രാനുമതി ലഭിച്ചു,​ ഈവർഷം അവസാനത്തോടെ പ്രവർത്തനം തുടങ്ങും

കൊ​ച്ചി​:​ ​കേ​ര​ളം​ ​ആ​സ്ഥാ​ന​മാ​ക്കി പുതിയ വിമാനക്കമ്പനി വരുന്നു. ​ ​അ​ൽ​ ​ഹി​ന്ദ് ​ഗ്രൂ​പ്പി​ന്റെ​ ​പു​തി​യ​ ​വി​മാ​ന​ ​ക​മ്പ​നി​ക്ക് ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​(​ഡി.​ജി.​സി.​എ​)​ ​പ്ര​വ​ർ​ത്ത​ന​ ​അ​നു​മ​തി​ ​ന​ൽ​കിയതായി ദേശീയ മാദ്ധ്യമമായ സി.എൻ.ബി.സി റിപ്പോ‌ർട്ട് ചെയ്തു. ​ ​ഡി.​ജി.​സി.​എ​യു​ടെ​ ​എ​യ​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നേ​ടി​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ ​എ​യ​ർ​ലൈ​ൻ​ ​പ​റ​ന്ന് ​തു​ട​ങ്ങു​മെ​ന്നാണ് വിവരം.​ ​

തു​ട​ക്ക​ത്തി​ൽ​ ​മൂ​ന്ന് ​എ.​ടി.​ആ​ർ​-72​ ​വി​മാ​ന​ങ്ങ​ളാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ 200​ ​മു​ത​ൽ​ 500​ ​കോ​ടി​ ​വ​രെ​ ​നി​ക്ഷേ​പ​ത്തി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ക​മ്പ​നി​ ​അ​ടു​ത്ത​ ​ഘ​ട്ട​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വി​മാ​ന​ങ്ങ​ളു​മാ​യി​ ​സ​ർ​വീ​സ് ​വി​പു​ലീ​ക​രി​ക്കു​മെ​ന്ന് ​അ​ൽ​ ​ഹി​ന്ദ് ​ഗ്രൂ​പ്പി​ന്റെ​ ​ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പ​റ​ഞ്ഞു.​ ​കൊ​ച്ചി​-​ബം​ഗ​ളൂ​രു,​ ​തി​രു​വ​ന​ന്ത​പു​രം​-​ചെ​ന്നൈ​ ​സ​ർ​വീ​സു​ക​ളു​മാ​യി​ ​തു​ട​ങ്ങി​ ​മ​റ്റ് ​പ്ര​ധാ​ന​ ​ഇ​ന്ത്യ​ൻ​ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കും​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും​ ​പ്ര​വ​ർ​ത്ത​നം​ ​വി​പു​ലീ​ക​രി​ക്കാ​നാ​ണ് ​ല​ക്ഷ്യം.​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​വി​ദേ​ശ​ ​ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​തി​ന് ​എ​യ​ർ​ബ​സ് ​എ320​ ​വി​മാ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കും.​ ​ഇ​തോ​ടെ​ ​വി​മാ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​ഇ​രു​പ​തി​ലേ​ക്ക് ​ഉ​യ​രും.​ ​രാ​ജ്യാ​ന്ത​ര​ ​സ​ർ​വീ​സു​ക​ൾ​ക്കാ​യി​ ​നൂ​റ് ​മു​ത​ൽ​ 240​ ​വ​രെ​ ​സീ​റ്റു​ക​ളു​ള്ള​ ​നാ​രോ​ ​ബോ​ഡി​ ​വി​മാ​ന​ങ്ങ​ൾ​ക്കാ​യി​ ​ബോ​യിം​ഗ്,​ ​എ​യ​ർ​ബ​സ് ​എ​ന്നി​വ​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.

മുപ്പത് വർഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് അൽഹിന്ദ്. 20000 കോടിയിലേറെ രൂപയുടെ വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130ൽ കൂടുതൽ ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജന്റ് കൂടിയാണ് അൽഹിന്ദ് ഗ്രൂപ്പ്.


Source link

Related Articles

Back to top button